കുറഞ്ഞ വിലയില്‍ പുതിയ അനുഭവമായി എല്‍ജി ഇയര്‍ബഡ്‌സുകള്‍ ഇന്ത്യന്‍ വിപണിയില്‍. 13,990 രൂപയ്ക്ക് 'എല്‍ജി ടോണ്‍ ഫ്രീ എഫ്പി സീരീസ് ഇയര്‍ബഡുകള്‍' അവതരിപ്പിച്ചിരിക്കുകയാണ് എല്‍ജി ഇലക്ട്രോണിക്സ്. ബുധനാഴ്ചയാണ് ഇന്ത്യന്‍ വിപണിയില്‍ ഇവ അവതരിപ്പിച്ചത്. ഇയര്‍ബഡുകളെ അണു വിമുക്തമാക്കുകയും 99.9 ശതമാനം ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്ന അള്‍ട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് സവിശേഷവും നൂതനവുമായ യുവിനാനോ ചാര്‍ജിംങ് ക്രാഡിലാണ് ഈ ഇയര്‍ ബഡുകള്‍ ലഭിക്കുക.
അതുല്യമായ യുവി നാനോ, മെറിഡിയന്‍ ടെക്‌നോളജി എന്നിവയ്‌ക്കൊപ്പം നൂതനമായ സവിശേഷതകളോടെ എഎല്‍ജി ടോണ്‍ ഫ്രീ ഇയര്‍ബഡുകളുടെ പുതിയ മോഡലാണ് പുറത്തിറക്കിയത്.
ശുചിത്വവും ഗുണ നിലവാരവും സംയോജിപ്പിക്കുന്ന ഇയര്‍ബഡുകള്‍ പുതിയ അനുഭവം ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിങ്ങള്‍ക്ക് ഓഡിയോ ടെക്നോളജിയുടെ ഏറ്റവും മികച്ച അനുഭവം നല്‍കുന്നതായിരിക്കും ഈ ഇയര്‍ബഡുകള്‍. എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ ഹോം എന്റര്‍ടൈന്‍മെന്റ് ഡയറക്ടര്‍ ഹക് ഹ്യൂണ്‍ കിം പ്രസ്താവനയില്‍ പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ആത്യന്തികവും മെച്ചപ്പെടുത്തിയതുമായ ശബ്ദ സംവിധാനവും, വ്യക്തിഗത ഓഡിയോ അനുഭവത്തില്‍ കൂടുതല്‍ ബാലന്‍സ്ഡ് ആയ സംവിധാനം ഈ ഇയര്‍ബഡിന് ഉണ്ടെന്ന് എല്‍ജി അവകാശപ്പെടുന്നു.
മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ ഇയര്‍ ജെല്ലിനൊപ്പം ഇത് ഉപയോക്താക്കള്‍ക്ക് ശരിയായ ഫിറ്റും സൗകര്യവും നല്‍കുന്നു. സാധാരണയായി ഉപയോക്താക്കള്‍ അവരുടെ ഇയര്‍ബഡുകള്‍ തെറ്റായി സ്ഥാപിക്കാറുണ്ട്. എന്നാല്‍ എല്‍ജി ടോണ്‍ ആപ്പിനുള്ളിലെ ഇയര്‍ബഡ്‌സ് ഫൈന്‍ഡര്‍ ടൂള്‍ ഉപയോഗിച്ച് ഈ പ്രശ്‌നം നേരിടുന്നത് ഒഴിവാക്കുന്നു.
ഇതിനൊപ്പം ഇയര്‍ബഡിന്റെ അനുഭവം വര്‍ദ്ധിപ്പിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളില്‍ നിന്നോ ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ടോണ്‍ ഫ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കണക്റ്റ് ചെയ്യാനും സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.