വധ ഗൂഢാലോചനാ കേസ്; കോവിഡ് ലക്ഷണമുള്ളതിനാൽ സായി ശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല

വധ ഗൂഢാലോചനാ കേസ്; കോവിഡ് ലക്ഷണമുള്ളതിനാൽ സായി ശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസില്‍ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ചെന്ന് കണ്ടെത്തിയ സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവില്ല.

കോവിഡ് ലക്ഷണമുളളതിനാല്‍ പത്തുദിവസത്തെ സാവകാശമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ പത്തിന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സായി ശങ്കറിന് നോട്ടീസ് നല്‍കിയത്.

ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകള്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചും നശിപ്പിച്ചു എന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങള്‍ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സായി ശങ്കര്‍ പറയുന്നത്. തന്നെ കേസില്‍ പ്രതിയാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴിനല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച്‌ അദ്ദേഹം രംഗത്തുവരികയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.