ചര്‍മസംരക്ഷണത്തിന് പല വഴികളും പരീക്ഷിക്കാറുണ്ട്. ഇതില്‍ രാത്രിയിലെ ചര്‍മ സംരക്ഷണം പ്രത്യേകം പ്രധാന്യം അര്‍ഹിക്കുന്നതാണ്. നാം ഉറങ്ങുമ്പോഴാണ് ചര്‍മം അതിന്റെ കേടുപാടുകള്‍ തീര്‍ക്കുക എന്നാണ് പൊതുവെ പറയുന്നത്. അതിനാല്‍ രാത്രിയില്‍ മുഖ സംരക്ഷണത്തിന് ചെയ്യേണ്ട പല കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിന്‍ സി സെറം. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാം.
അതിന് രണ്ട് വൈറ്റമിന്‍ സി ഗുളിക, ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍, ഒരു വൈറ്റമിന്‍ ഇ ക്യാപ്സൂള്‍, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവ വേണം. ഇത് സൂക്ഷിയ്ക്കാന്‍ ഇരുണ്ട ഗ്ലാസ് ബോട്ടിലാണ് നല്ലത്. ഒരു ഡ്രോപ്പര്‍ കൂടിയുള്ളതെങ്കില്‍ കൂടുതല്‍ നല്ലത്. എടുക്കാന്‍ എളുപ്പത്തിനാണ് ഇത്.
ആദ്യം പനിനീരും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നല്ലതു പോലെ ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് ഗുളികകള്‍ പൊടിച്ച് ചേര്‍ക്കണം. ഇത് നല്ലതു പോലെ ഇളക്കിച്ചേര്‍ത്ത് അവസാനം വൈറ്റമിന്‍ ഇ ചേര്‍ത്ത് ഇളക്കുക. പിന്നീട് ഗ്ലിസറിനും ചേര്‍ക്കാം. ഇത് ഒരു ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിക്കാം.
കിടക്കാന്‍ നേരത്ത് മുഖം നല്ലതു പോലെ വൃത്തിയാക്കിയ ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടാം. വല്ലാതെ അമര്‍ത്തി പുരട്ടരുത്. വളരെ മൃദുവായി പുരട്ടുക. ചര്‍മം ഇത് വലിച്ചെടുക്കും. രാത്രിയില്‍ മാത്രം പുരട്ടുക. രാവിലെ പുരട്ടുന്നത് സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തിന് ബുദ്ധിമുട്ടുണ്ടാക്കും. രാവിലെ പുരട്ടുകയാണെങ്കില്‍ തന്നെ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കുകയുമരുത്. വിറ്റാമിന്‍ സി പൊടി ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കരുത്.
ഇത് കറുത്ത പാടുകളെ മായ്ക്കുന്നതിനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തെ തിളക്കമുള്ളതാക്കി മാറ്റുക മാത്രമല്ല, ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. നിങ്ങളുടെ നേര്‍ത്ത വരകള്‍ കുറയുകയും ചര്‍മ്മത്തിന്റെ ടോണ്‍ കൂടുതല്‍ മികച്ചതാക്കുകയും ചെയ്യുന്നു. ഈയൊരു വിറ്റാമിന്‍ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഇത് സെറത്തിന്റെ രൂപത്തില്‍ ഉപയോഗിക്കുന്നത്.
സെറം ഓരോ തവണയും ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം ഉണ്ടാക്കുക. ഉദാഹരണത്തിന് ഒരു തവണ തയ്യാറാക്കുന്നത് ഒരാഴ്ചത്തേക്ക് ഉപയോഗിക്കുന്നതിന് മാത്രം മതി. തുടര്‍ന്ന് അടുത്ത ആഴ്ചത്തേക്ക് വേണ്ടിയുള്ളത് ആവശ്യമെങ്കില്‍ വീണ്ടും തയ്യാറാക്കാം.
രണ്ടാഴ്ചത്തെ ഉപയോഗത്തിനു ശേഷവും പ്രതികരണങ്ങളും അസ്വസ്ഥതകളും ഉണ്ടാവുന്നത് തുടര്‍ന്നാല്‍ ഉപയോഗം നിര്‍ത്തുക. സെറം വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ നല്ല നിലവാരമുള്ള ചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.