മുഖം ഡള്‍ ആയോ? രണ്ട് മിനിറ്റില്‍ ഗ്ലോ ആകാം

 മുഖം ഡള്‍ ആയോ? രണ്ട് മിനിറ്റില്‍ ഗ്ലോ ആകാം

നിരന്തരമായി യാത്ര ചെയ്യുമ്പോള്‍, നിര്‍ജലീകരണം സംഭവിക്കുമ്പോള്‍, വെയിലേറ്റ് വാടുമ്പോഴുമെല്ലാം മുഖകാന്തി നഷ്ടപ്പെടുന്നത് പതിവാണ്. ഈ സമയത്ത് വലിയ അധ്വാനമില്ലാതെ തന്നെ രണ്ട് മിനിറ്റിനുള്ളില്‍ മുഖം തിളങ്ങാന്‍ സഹായിക്കുന്ന കിടിലന്‍ ഒരു സൂത്രമാണ് ചിയാ സീഡ്.

സ്മൂത്തിയിലും മറ്റ് ആഹാര പദാര്‍ത്ഥങ്ങളിലും ചേര്‍ത്ത് കഴിക്കാന്‍ മാത്രമല്ല, ചര്‍മത്തില്‍ പുരട്ടാനും ചിയാ സീഡ് സൂപ്പറാണ്. ഇന്‍സ്റ്റന്റ് റിസള്‍ട്ട് കിട്ടുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. കുറേ ചേരുവകള്‍ ചേര്‍ത്ത്, ഫെയ്‌സ് പാക്കുകളുണ്ടാക്കി കഷ്ടപ്പെടേണ്ട കാര്യമില്ല. രണ്ട് ടീസ്പൂണ്‍ ചിയാ സീഡ് മാത്രം മതി.

വെള്ളത്തിലിട്ട് കുതിര്‍ന്ന ചിയാസീഡാണ് ഇതിനാവശ്യമായത്. ഇത് ഒരു അരിപ്പയില്‍ അരിച്ചെടുക്കുക. അപ്പോള്‍ ജെല്‍രൂപത്തിലുള്ള വിത്തുകള്‍ മാത്രമായി ലഭിക്കും. ഇത് മുഖത്ത് നല്ലപോലെ പുരട്ടുക. 3-4 മിനിറ്റ് നേരം മുഖത്ത് നന്നായി മസാജ് ചെയ്യുക. കുറച്ച് നേരം ഇത് ആവര്‍ത്തിക്കുക. മൂന്ന് മിനിറ്റിന് ശേഷം മുഖം കഴുകാം. ഉടന്‍ തന്നെ ഇതിന്റെ വ്യത്യാസം തിരിച്ചറിയാന്‍ കഴിയും. വരണ്ട്, ഇരുണ്ട്, ഉണങ്ങിയിരുന്ന മുഖം പൊടുന്നനെ തിളങ്ങുന്നത് കാണാം.

കുറച്ചുകൂടി നല്ല റിസള്‍ട്ട് ലഭിക്കണമെങ്കില്‍ ചിയാ സീഡ് അല്‍പം അലോവെര ജെല്‍ ചേര്‍ത്ത് കുതിര്‍ക്കുക. ഒരു ചെറിയ സ്പൂണ്‍ തേനും ചേര്‍ക്കാം. സെന്‍സിറ്റീവ് സ്‌കിന്‍ അല്ലെങ്കില്‍ മാത്രം ചെറുനാരങ്ങാ നീര് കൂടി ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ശേഷം നിങ്ങളുടെ മോയ്ച്ചുറൈസര്‍ പുരട്ടി നല്‍കാം.

നിങ്ങളുടെ ചര്‍മ്മത്തിന് ഈ പാക്ക് അനുയോജ്യമാണോയെന്നറിയാന്‍ ആദ്യം പാച്ച് ടെസ്റ്റ് നടത്താവുന്നതാണ്. തയ്യാറാക്കിയ മിശ്രിതം കൈകളിലെ ചര്‍മത്തില്‍ പുരട്ടി, അരമണിക്കൂറിന് ശേഷം കഴുകി കളയുക. റിയാക്ഷന്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ മാത്രം മുഖത്ത് പുരട്ടുക.

ചിയാ സീഡില്‍ വേണ്ടുവോളം ആന്റിഓക്‌സിന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും, മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതാണ് ചര്‍മകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.