ഷാംപൂ ചെയ്തതിന് ശേഷം കണ്ടീഷണര്‍ മസ്റ്റാണോ?

 ഷാംപൂ ചെയ്തതിന് ശേഷം കണ്ടീഷണര്‍ മസ്റ്റാണോ?

മുടി ഷാംപൂ ചെയ്തു കഴിഞ്ഞാല്‍ കണ്ടീഷണര്‍ മസ്റ്റാണ്. എന്നാല്‍ മുടിക്ക് അനുയോജ്യമായ കണ്ടീഷണര്‍ ഏതാണെന്നോ, എങ്ങനെ ഉപയോഗിക്കണമെന്നോ പലര്‍ക്കും അറിയില്ല. പലര്‍ക്കും ഇതൊരു ചടങ്ങ് മാത്രമാണ്. കണ്ടീഷണറുകള്‍ മുടിക്ക് വേണ്ട അവശ്യ പോഷകങ്ങളും ഈര്‍പ്പവും നിലനിര്‍ത്തുന്ന ഒന്നാണ്. ഇത് മുടിയെ കൂടുതല്‍ മൃദുലവും ആരോഗ്യമുള്ളതുമാക്കാന്‍ സഹായിക്കും.

മുടി വരണ്ടതോ എണ്ണമയമുള്ളതോ, ഉരുളനോ, നീളനോ ആകട്ടെ, ശരിയായ ഹെയര്‍ കണ്ടീഷണര്‍ തിരഞ്ഞെടുക്കുന്നത് മുടിയുടെ രൂപത്തെയും ഘടനയെയും നല്ല രീതിയില്‍ സ്വാധീനിക്കും. ഇത് പരിസ്ഥിതിക ഘടകങ്ങള്‍, കെമിക്കല്‍ ട്രീറ്റ്‌മെന്റ്, ഹീറ്റ് സ്‌റ്റൈലിങ് എന്നിവയെ തുടര്‍ന്നുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.