തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നതിനും ത്വക്ക് വരണ്ടുണങ്ങുന്നത് ഒഴിവാക്കുന്നതിനും എണ്ണകളും മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളും നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ മനുഷ്യ ചര്‍മ്മത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സെബം( Sebum) എന്ന സ്രവത്തിന് സമാനമായ ജോജോബ ഓയില്‍ ഉപയോഗിച്ചിട്ടുണ്ടോ? നിരവധി പോഷക ഘടകങ്ങളാണ് ഈ എണ്ണയില്‍ അടങ്ങിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ശരീരത്തില്‍ ആവശ്യമായ സെബം ഉല്‍പാദിപ്പിക്കാതെ വരുമ്പോഴാണ് പലവിധ ചര്‍മ്മ പ്രശ്നങ്ങളും ഉടലെടുക്കുന്നത്. ഇത് ഒഴിവാക്കുന്നതിനായി ജോജോബ എണ്ണ സഹായിക്കുന്നു. ജോജോബ സസ്യത്തിന്റെ വിത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണയാണിത്. 98 ശതമാനവും ശുദ്ധമായ വാക്സ് ആണ് വിത്തുകളില്‍ നിന്നും ലഭിക്കുന്നത്.
ജോജോബ എണ്ണ പുരട്ടുന്നത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ചര്‍മ്മം മൃദുലമാക്കുന്നതിനും സഹായിക്കുന്നു. ഈര്‍പ്പം നിലനിര്‍ത്തുന്നതിലൂടെ സുഷിരങ്ങളില്‍ അടിയുന്ന ചളി പുറന്തള്ളാന്‍ ഈ എണ്ണ സഹായിക്കും. വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി, കോപ്പര്‍, സിങ്ക് തുടങ്ങി ഒട്ടനവധി പോഷക ഘടകങ്ങളാണ് ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്നത്. ഇത് ചര്‍മ്മത്തെ അണുക്കളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുന്നു.
മുഖത്ത് വരുന്ന ചുളിവുകളും പാടുകളും കുറച്ച് ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുഖക്കുരു ഒഴിവാക്കി തിളങ്ങുന്ന ചര്‍മ്മം ലഭിക്കുന്നതിനും ജോജോബ എണ്ണ അത്യുത്തമമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.