യോഗി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച്ച; പ്രധാനമന്ത്രി മോദി പങ്കെടുക്കും

യോഗി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച്ച; പ്രധാനമന്ത്രി മോദി പങ്കെടുക്കും

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാംവട്ടവും അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ അടുത്ത വെള്ളിയാഴ്ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ പങ്കെടുക്കും. ലഖ്‌നൗവിലെ ഏകത ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദി. യോഗിക്കൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

സഖ്യകക്ഷികളുടെ പ്രതിനിധികള്‍ക്കും മന്ത്രിസഭയില്‍ അവസരം നല്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. യുപിയില്‍ ചരിത്രം തിരുത്തിയാണ് യോഗി ആദിത്യനാഥ് രണ്ടാമതും അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ 37 വര്‍ഷത്തിനിടെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

403 മണ്ഡലങ്ങളില്‍ 255 എണ്ണത്തില്‍ വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017 ല്‍ യോഗി അധികാരമേറ്റെടുത്തപ്പോള്‍ പ്രതിപക്ഷത്ത് നിന്ന് ആരും പങ്കെടുത്തിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.