വലിയ ഭാരം വഹിച്ച് കൂടുതല്‍ ദൂരം സഞ്ചരിക്കും; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാനൊരുങ്ങി വ്യോമസേന

വലിയ ഭാരം വഹിച്ച് കൂടുതല്‍ ദൂരം സഞ്ചരിക്കും; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാനൊരുങ്ങി വ്യോമസേന

ന്യൂഡല്‍ഹി: വലിയ ഭാരം വഹിച്ച് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകള്‍ വികസിപ്പിക്കാനൊരുങ്ങി വ്യോമസേന. ദ്വീപുകള്‍ കേന്ദ്രീകരിച്ചുള്ള സമുദ്ര വ്യാപാര രംഗത്ത് നിര്‍ണായകമായ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യം. വ്യോമസേനയുടെ മെഹര്‍ ബാബ കോംപറ്റീഷന്‍(എംബിസി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന നാലാം തലമുറയെന്ന് വിശേഷിപ്പിക്കാവുന്ന ഡ്രോണുകളാണിത്.

ഇത്തരത്തിലുള്ള മറ്റ് ഡ്രോണുകളെ അപേക്ഷിച്ച് ഏറ്റവും ആധുനികമായതും വ്യത്യസ്ത സവിശേഷതകളും ഉള്‍ക്കൊണ്ടാണ് എംബിസി-4 അഥവാ ഓവര്‍ ദ സീ കാര്‍ഗോ ഡ്രോണ്‍സ് വിഭാഗത്തില്‍പ്പെട്ട ഈ ഡ്രോണ്‍ വികസിപ്പിക്കുന്നത്. 300 കിലോ ഭാരം വഹിക്കാനുള്ള കഴിവും 500 കിലോമീറ്റര്‍ ദൂരപരിധിവരെ പറക്കാന്‍ പറ്റുന്നവയുമാണ് ഇവ.

ഒറ്റ യാത്രയില്‍ അഞ്ച് മണിക്കൂര്‍വരെ പറക്കാം. ആഭ്യന്തര വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇവ സഹായകമാകും. ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകളിലെ വ്യാപാരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മൂന്നുവര്‍ഷംകൊണ്ട് ഡ്രോണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വ്യോമസേനാ അധികൃതര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.