മോൺ. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഡിസംബർ ഏഴിന്

മോൺ. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഡിസംബർ ഏഴിന്

കൊച്ചി: കൊച്ചി രൂപതയുടെ നിയുക്ത മെത്രാനായി മോൺ. ആന്റണി കാട്ടിപ്പറമ്പിൽ ഡിസംബർ ഏഴിന് അഭിഷിക്തനാകും. മെത്രാഭിഷേക തിരുക്കർമ്മങ്ങൾ വൈകിട്ട് മൂന്ന് മണിക്ക് ഫോർട്ടു കൊച്ചി സാന്താക്രൂസ് ബസിലിക്കയിൽ ആരംഭിക്കും.

നാളെയും മറ്റന്നാളുമായി ബിഷപ്‌സ് ഹൗസിൽ നടക്കുന്ന യോഗത്തിൽ മെത്രാഭിഷേക ചടങ്ങിന്റെ ഒരുക്കങ്ങൾക്കായി 501 അംഗസമിതിക്ക് രൂപം നൽകും. യോഗത്തിൽ രൂപത അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിക്കും.

ഒക്ടോബർ 25നാണ് കൊച്ചി രൂപതയുടെ മെത്രാനായി മോൺ. ആന്‍റണി കാട്ടിപ്പറമ്പിലിനെ നിയമിച്ചുള്ള പ്രഖ്യാപനം നടന്നത്. 55 വയസുള്ള ഫാ. കാട്ടിപറമ്പിൽ, നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു. മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമാണ് നിയുക്ത മെത്രാന്‍.

കഴിഞ്ഞ വര്‍ഷം ബിഷപ്പ് ജോസഫ് കരിയിൽ രാജിവച്ചതിനെത്തുടർന്ന് കൊച്ചി രൂപതയില്‍ മെത്രാന്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.