'ഇന്ത്യയുടെ കളിപ്പാവ; പാകിസ്ഥാനെ നോക്കാന്‍ ധൈര്യപ്പെട്ടാല്‍ കണ്ണുകള്‍ ചൂഴ്ന്നെടുക്കും': അഫ്ഗാനിസ്ഥാന് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി

'ഇന്ത്യയുടെ കളിപ്പാവ; പാകിസ്ഥാനെ നോക്കാന്‍ ധൈര്യപ്പെട്ടാല്‍ കണ്ണുകള്‍ ചൂഴ്ന്നെടുക്കും':  അഫ്ഗാനിസ്ഥാന് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി

ഇസ്ലമാബാദ്: ഇന്ത്യയുടെ കളിപ്പാവയായി അഫ്ഗാനിസ്ഥാന്‍ പ്രവര്‍ത്തിക്കുകയാണെന്നും ആക്രമണം തുടര്‍ന്നാല്‍ അന്‍പതിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്നും അഫ്ഗാനിസ്ഥാന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ ഭീഷണി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാക്-അഫ്ഗാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം.

'അഫ്ഗാന്റെ പ്രതിനിധി സംഘത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ കാബൂളിലെ ജനങ്ങള്‍ കളിക്കുന്ന പാവകളി നിയന്ത്രിക്കുന്നത് ഡല്‍ഹിയാണ്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നേരിട്ട പരാജയത്തിന് പകരം വീട്ടാന്‍ ഇന്ത്യ കാബൂളിനെ ഉപയോഗിക്കുകയാണ്. അഫ്ഗാനിലെ ചിലര്‍ ഇന്ത്യയും ഇന്ത്യന്‍ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു.

പാകിസ്ഥാനുമായി തീവ്രത കുറഞ്ഞ യുദ്ധത്തിലേര്‍പ്പെടാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇത് സഫലമാക്കാന്‍ അവര്‍ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുകയാണ്. അഫ്ഗാന്‍ പാകിസ്ഥാനെ നോക്കാന്‍ ധൈര്യപ്പെട്ടാല്‍ അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും. അവര്‍ക്ക് തീവ്രവാദികളെ ഉപയോഗിക്കാം. കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ തീവ്രവാദികളെ ഉപയോഗിക്കുകയാണ്.

പാകിസ്ഥാനിലെ തീവ്രവാദത്തിന് ഉത്തരവാദി കാബൂള്‍ ആണെന്നതില്‍ സംശയമില്ല. ഡല്‍ഹിയുടെ ആയുധമാണ് കാബൂള്‍. അവര്‍ ഇസ്ലമാബാദിനെ ആക്രമിച്ചാല്‍ ദൈവത്തിന്റെ പേരില്‍ ആണയിടുകയാണ്, അവര്‍ക്ക് അന്‍പതിരട്ടി ശക്തിയായി തിരിച്ചടി നല്‍കുമെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.