തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒറ്റയടിക്ക് 400 രൂപ വര്‍ധിപ്പിച്ച് പ്രതിമാസം 2000 രൂപയാക്കി. ഇതിനായി 13,000 കോടി നീക്കി വെക്കും.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയവും 1000 രൂപ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമേകുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം അറിയിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ഡിഎ ഒരു ഗഡു(നാല് ശതമാനം) കൂട്ടി.
സ്ത്രീകള്‍ക്കായി പ്രത്യേക പെന്‍ഷനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയാണ് അവതരിപ്പിച്ചത്. ഇതിനായി 3800 കോടി രൂപയായിരിക്കും സര്‍ക്കാര്‍ ചെലവിടുക.
നിലവില്‍ ഒരു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടേയും കീഴില്‍ വരാത്ത 35 മുതല്‍ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. 33.34 ലക്ഷം സ്ത്രീകള്‍ ഈ പദ്ധതികളുടെ ഉപഭോക്താക്കളാകും എന്നാണ് സര്‍ക്കാരിന്റെ കണക്ക്
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.