2034 ലോകകപ്പ് 'ആകാശ പന്തുകളി'യാകും; ആദ്യ സ്‌കൈ സ്റ്റേഡിയം നിര്‍മിച്ച് ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ

2034 ലോകകപ്പ് 'ആകാശ പന്തുകളി'യാകും;  ആദ്യ സ്‌കൈ സ്റ്റേഡിയം നിര്‍മിച്ച് ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ

ജിദ്ദ: ലോകത്തെ ആദ്യ സ്‌കൈ സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിയുടെ അത്ഭുത നഗരമായ നിയോമിലാണ് ലോകത്തെ ആദ്യ ആകാശ സ്റ്റേഡിയം നിര്‍മിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

2034 ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് വേണ്ടിയാണ് ആതിഥേയരായ സൗദി അറേബ്യ ലോകത്തെ അതിശയിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിയോ സ്റ്റേഡിയം എന്ന പേരില്‍ 350 മീറ്റര്‍ ഉയരത്തില്‍ 100 കോടി ഡോളര്‍ ചിലവഴിച്ചാണ് ഈ അതിശയ കളിമുറ്റം നിര്‍മിക്കുന്നതെന്നാണ് അറിയുന്നത്.

2027 ല്‍ നിര്‍മാണം ആരംഭിക്കുന്ന നിയോം സ്റ്റേഡിയം 2032 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 46,000 ആളുകളെ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മിതി. ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയം വേദിയാകും.

2024 ഡിസംബറില്‍ നിയോം 'എക്‌സ്' പേജില്‍ പങ്കുവെച്ച കുറിപ്പില്‍ തന്നെ 350 മീറ്റര്‍ ഉയരെ അതുല്യമായൊരു സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫിഫ സമര്‍പ്പിച്ച സൗദിയുടെ ബിഡ് ബുക്കിലും നിയോം സ്റ്റേഡിയം ലോകത്തെ ഏറ്റവും സവിശേഷമായ ഒന്നായിരിക്കുമെന്ന് അവകാശപ്പെടുന്നു.

ആകാശത്തിലെ സ്റ്റേഡിയം എന്ന സ്വപ്ന പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ അനുകൂലിച്ചും സംശയം പ്രകടിപ്പിച്ചും ആളുകളെത്തിയിട്ടുണ്ട്. ആകാശത്തോളം ഉയരത്തില്‍ ലോകകപ്പ് പോലൊരു വലിയ കളി എങ്ങനെ നടക്കുമെന്നാണ് പലരുടെയും ചോദ്യം.

സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തിലായതിനാല്‍ കളിക്കാരുടെ പ്രയാസവും, വലിയ തോതില്‍ കാണികള്‍ എങ്ങനെ മുകളിലെത്തുമെന്നുമെല്ലാം ചോദ്യങ്ങളുയരുന്നു. അതേസമയം അതിവേഗം മാറികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ക്കും സൗകര്യങ്ങള്‍ക്കുമിടയില്‍ പുതിയ ആശയത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.