കനത്ത മഴ: ഉഗാണ്ടയിലെ കമ്പാലയില്‍ വന്‍ വെള്ളപ്പൊക്കം; വീടുകളും റോഡുകളും മുങ്ങി

കനത്ത മഴ: ഉഗാണ്ടയിലെ കമ്പാലയില്‍ വന്‍ വെള്ളപ്പൊക്കം; വീടുകളും റോഡുകളും മുങ്ങി

കമ്പാല: രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഉഗാണ്ടയിലെ കമ്പാലയില്‍ വന്‍ വെള്ളപ്പൊക്കം. വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രധാനപ്പെട്ട റോഡുകളെല്ലാം തന്നെ വെള്ളം കയറിയതിനെ തുടര്‍ന്ന് ജനജീവിതം ദുസഹമായിരിക്കുകയാണ്. ഈ വര്‍ഷത്തെ ആദ്യത്തെ മഴയാണ് കമ്പലയിലേത്. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴയാണ് പ്രധാന റോഡുകള്‍ കവിഞ്ഞ് ഗതാഗതം താറുമാറാക്കിയതും ജനജീവിതം കൂടുതല്‍ ദുസഹമാക്കിയതും.

പലവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വിദേശ യാത്രക്കാര്‍ മഴക്കെടുതി മൂലം കമ്പാലയില്‍ കുടുങ്ങിയതായി മലയാളിയായ വില്‍സണ്‍ പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി ഉഗാണ്ടയിലെത്തിയ വില്‍സണ്‍ മഴമൂലം കമ്പാലയില്‍ കുടുങ്ങുകയായിരുന്നു.

കട്ടങോ, ക്യെബന്ദോ നജ്ജിറ എന്നി പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. അടുത്തിടെ പ്രസിഡന്റ് തുറന്ന് കൊടുത്ത ക്വീന്‍സ് വേ നോര്‍ത്ത് ബൈപാസ് എന്നിവയും വെള്ളത്തിനടിയിലായി. അതേസമയം ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തയ്യാറാക്കിയത് വില്‍സണ്‍ ജേക്കബ് എരുമേലി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.