തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് വിളിപ്പിച്ചത്.
കെപിസിസി സെക്രട്ടറിമാരുടെ പട്ടിക, തിരഞ്ഞെടുപ്പ് മുന്നൊരുക്കം, എസ്.ഐ.ആറില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. കേരളത്തില്‍ ഉള്‍പ്പെടെ എസ്.ഐ.ആര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അടിയന്തര ചര്‍ച്ച.
കെപിസിസി പുനസംഘടനയിലെ അതൃപ്തികള്‍ നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിക്കും. കെപിസിസി ജംബോ ഭാരവാഹി പട്ടികയില്‍ അസംതൃപ്തിയുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാന നേതാക്കളെ തഴഞ്ഞെന്ന് എ ഗ്രൂപ്പിന് പരാതിയുണ്ട്.
മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ.സി അബു, ഒ. അബ്ദുറഹ്‌മാന്‍കുട്ടി എന്നിവരെ ഒഴിവാക്കിയതിലാണ് എ ഗ്രൂപ്പിന്റെ പ്രതിഷേധം. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചേര്‍ന്നു നില്‍ക്കുന്നവരാണ് പദവിയിലെത്തിയ ഭൂരിഭാഗം പേരും.
ഷമ മുഹമ്മദിനെ പോലുള്ളവര്‍ എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയിരുന്നു. കെ.എം ഹാരിസിന്റെ പേര് പറഞ്ഞിട്ടും പരിഗണിക്കാത്തതില്‍ കെ.മുരളീധരനും അമര്‍ഷമുണ്ട്. സെക്രട്ടറിമാരുടെയും എക്സിക്യുട്ടീവ് അംഗങ്ങളുടേയും പട്ടിക വരാനുണ്ട്. സെക്രട്ടറിമാരുടെ പട്ടിക വൈകുന്നതിലെ അതൃപ്തി പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.