കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി ശ്രീലങ്ക. പട്ടിണി മുന്നില്‍ക്കണ്ട് ജനം പലായനം തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ആറ് അഭയാര്‍ഥികള്‍ ചൊവ്വാഴ്ച തമിഴ്നാട്ടിലെ രാമേശ്വരത്തെത്തി. ഇന്ത്യന്‍ തീരസംരക്ഷണസേന ഇവരെ ചോദ്യം ചെയ്യുകയാണ്.
അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. വിലക്കയറ്റവും ക്ഷാമവും കാരണം പെട്രോളിനും ഡീസലിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പുകള്‍ക്കു മുന്നിലെത്തിയ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അധികൃതര്‍ പട്ടാളത്തെ വരെ ഇറക്കി. വിദേശനാണ്യ ശേഖരത്തിലെ പ്രതിസന്ധിയാണ് രാജ്യത്തിന് വലിയ തിരിച്ചടിയായത്. കരകയറാന്‍ ചൈനയും ഇന്ത്യയുമുള്‍പ്പെടെയുള്ള രാജ്യങ്ങളോട് സഹായം തേടിയിട്ടുണ്ട്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും യുദ്ധകാലത്തു പോലും കാണാത്ത പ്രതിസന്ധിയാണ്. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.