ഉക്രെയ്ന്റെ സൈനിക ശേഷി കുറയ്ക്കാനായി; യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ

ഉക്രെയ്ന്റെ സൈനിക ശേഷി കുറയ്ക്കാനായി; യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ

കീവ്: ഉക്രെയ്ൻ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോളാണ് പ്രഖ്യാപനം.
ഉക്രെയ്നിന്റെ സൈനിക ശേഷി കുറയ്ക്കാനായെന്നാണ് റഷ്യയുടെ അവകാശവാദം. മരിയുപോളില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്. ഡോണ്‍ബാസ് മേഖലയുടെ മോചനത്തിനായി കേന്ദ്രീകരിക്കുമെന്ന് റഷ്യന്‍ സേന വ്യക്തമാക്കി.

ഫെബ്രുവരി 24നാണ് ഉക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ തങ്ങളുടെ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായും 3,825 സൈനികര്‍ക്ക് പരിക്കേറ്റെന്നും റഷ്യന്‍ സേന വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, 16,000 ത്തിലേറെ റഷ്യന്‍ സൈനികരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഉക്രെയ്ന്റെ അവകാശവാദം. അധിനിവേശ ശക്തികള്‍ക്ക് രാജ്യം ശക്തമായ പ്രഹരമേകിയെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. അലയൊടുങ്ങുന്നില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി. സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയില്ലെന്നും ഇതുവരെ നടന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെന്നും ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.