ഇമ്രാനെതിരെ അവിശ്വാസം അവതരിപ്പിച്ചു; പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച വ്യാഴാഴ്ച മുതല്‍

ഇമ്രാനെതിരെ അവിശ്വാസം അവതരിപ്പിച്ചു; പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച വ്യാഴാഴ്ച മുതല്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രാഷ്ട്രീയമായ അസ്ഥിരാവസ്ഥ തുടരുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത്.

പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ച ശേഷം രണ്ട് ദിവസത്തെ അവധിക്ക് ശേഷമാണ് ദേശീയ അസംബ്ലി ഇന്ന് യോഗം ചേര്‍ന്നത്. നിയമസഭയിലെ 161 അംഗങ്ങള്‍ പ്രധാനമന്ത്രിയ്ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു. തുടര്‍ ചര്‍ച്ചകള്‍ മാര്‍ച്ച് 31ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 മുതല്‍ നടക്കുമെന്ന് പാക്കിസ്ഥാന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇമ്രാന്‍ ഖാനെതിരായ പ്രമേയം പാകിസ്ഥാനെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും മാര്‍ച്ച് 31 നകം അവിശ്വാസ പ്രമേയത്തില്‍ തീരുമാനമാകുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നാടു വിടില്ലെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

342 അംഗ പാര്‍ലമെന്റില്‍ 172 അംഗങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നാണ് ഇമ്രാന്‍ പക്ഷത്തെ പ്രതീക്ഷ. നിയമസഭയിലെ 161 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. വളരെ നേരിയ പ്രതീക്ഷയാണ് ഇമ്രാന്‍ സര്‍ക്കാരിനുള്ളതെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.