കാലം ചെയ്ത കുര്‍നൂല്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു ചെരിയന്‍കുന്നേലിന്റെ സംസ്‌കാരം നാളെ

കാലം ചെയ്ത കുര്‍നൂല്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു ചെരിയന്‍കുന്നേലിന്റെ സംസ്‌കാരം നാളെ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ രൂപതയുടെ മുന്‍ അധ്യക്ഷനും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍ സമൂഹാംഗവുമായിരുന്ന കാലം ചെയ്ത മാര്‍ മാത്യു ചെരിയന്‍കുന്നേലിന്റെ സംസ്‌കാരം നാളെ ആന്ധ്രയിലെ എലൂര്‍ അമലോത്ഭവ കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.

ഇന്നലെ ഉച്ചകഴിഞ്ഞ് ഏലൂര്‍ പിഐഎംഇ ഹൗസില്‍ വെച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. 1930 സെപ്റ്റംബര്‍ 23ന് കോട്ടയം ജില്ലയിലെ കടയനികാട് ഗ്രാമത്തില്‍ പരേതരായ ജോര്‍ജ്-ഏലി ദമ്പതികളുടെ 12 മക്കളില്‍ നാലാമനായി ജനനം. പിഐഎംഇ സന്യാസ സഭയില്‍ അംഗമായ അദ്ദേഹം 1962 ഏപ്രില്‍ 28ന് പൗരോഹിത്യം സ്വീകരിച്ചു.

1977 മെയ് മൂന്നിന് ആന്ധ്രപ്രദേശിലെ നല്‍ഗോണ്ട രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായി. 1986 ഡിസംബര്‍ 22 ന് കുര്‍നൂല്‍ രൂപതയുടെ മെത്രാനായി നിയമിതനായി 18 വര്‍ഷത്തെ രൂപത സേവനത്തിനു ശേഷം 1991 ജൂലൈ 16 ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു.

സഹോദരങ്ങള്‍: സിസ്റ്റര്‍ മേരി ജോര്‍ജ് (വടക്കാഞ്ചേരി), സി.ജി. ജോര്‍ജ് (കോഴിക്കോട്), സി.ജി. ജെയിംസ് (കടയനിക്കാട്), സി.ജി. ജോണ്‍ (ചേര്‍പ്പുങ്കല്‍), പ്രഫ. ഡോ. റോസമ്മ ജേക്കബ് കുന്നപ്പള്ളി (ചിറക്കടവ്), പരേതരായ ഫാ. തോമസ് ചെരിയന്‍കുന്നേല്‍ (വെല്ലൂര്‍), ഫാ. ജോസഫ് ചെരിയന്‍കുന്നേല്‍ (വിശാഖപട്ടണം), പ്രഫ സി.ജി. ഫിലിപ്പ് (ചേര്‍പ്പുങ്കല്‍),സിസ്റ്റര്‍ എലിസബത് ജോര്‍ജ്, പ്രഫ. സി.ജി. മാനുവേല്‍ (മുളന്തുരുത്തി).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.