കൊച്ചി: നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് നടപടി.
അതേസമയം ഇനിയുള്ള സിനിമകൾ തിയറ്ററിന് നൽകുമെന്നും ദുൽഖർ അറിയിച്ചു. ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസിനെ മാർച്ച് 15നാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കുന്നത്. വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിക്ക് നൽകിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്.
ഭാവിയിൽ ദുൽഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചിരുന്നു. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ ദുൽഖറിന്റെ പ്രതിനിധി വിശദീകരണം നൽകുകയായിരുന്നു.
ബോബി സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. അസ്ലം കെ പുരയിലാണ് ക്യാമറ കൈകാര്യം ചെയ്തത്. എ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചു. ജേക്‌സ് ബിജോയ് ആണ് സംഗീതം. ദുൽഖറിനൊപ്പം ഡിയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.