ചൈനയെ വേണ്ട, ഇന്ത്യ മതി; ബന്ധം ഊട്ടിയുറപ്പിക്കാന്‍ നേപ്പാള്‍ പ്രധാമന്ത്രി ഇന്ത്യയില്‍

ചൈനയെ വേണ്ട, ഇന്ത്യ മതി; ബന്ധം ഊട്ടിയുറപ്പിക്കാന്‍ നേപ്പാള്‍ പ്രധാമന്ത്രി ഇന്ത്യയില്‍

ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് പിന്നാലെ ചൈനീസ് ബന്ധം അവസാനിപ്പിച്ച് ഇന്ത്യയുമായി കൂടുതല്‍ അടുത്ത് നേപ്പാള്‍. ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ ഡെല്‍ഹിയിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് ദ്യൂബ എത്തിയത്. ഇന്ന് രാവിലെ ഹൈദരാബാദ് ഹൗസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദേഹം ചര്‍ച്ചയും നടത്തി.

കഴിഞ്ഞ ജൂലായില്‍ നേപ്പാള്‍ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ ശേഷം ഷേര്‍ ബഹാദൂര്‍ ദ്യൂബ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. നേപ്പാളില്‍ സ്വാധീനമുറപ്പിക്കാന്‍ ചൈന ശ്രമിക്കുന്നതിനിടെയുള്ള സന്ദര്‍ശനത്തിന് പ്രാധാന്യമേറെയുണ്ട്. മാര്‍ച്ച് അവസാന വാരം ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു.

ചൈനയുമായി കൂടുതല്‍ അടുത്ത മുന്‍ പ്രധാനമന്ത്രി കെ.പി. ഓലിയുടെ ശൈലിയല്ല രണ്ടാം വരവില്‍ ദ്യൂബ പിന്തുടരുന്നത്. നേപ്പാളിന്റെ ഭൂഭാഗങ്ങള്‍ ചൈന പിടിച്ചെടുത്തെന്ന വാര്‍ത്ത നേപ്പാളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. ചൈനയെ പരമാവധി ആശ്രയിക്കാതെ ഇന്ത്യയുമായി നല്ല ബന്ധത്തില്‍ പോകാനായിരിക്കും നേപ്പാള്‍ ശ്രമിക്കുക. ഇതിന്റെ ഭാഗമായാണ് ദ്യൂബയുടെ സന്ദര്‍ശനവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.