ഡിഎംകെയുടെ ഡല്‍ഹി ഓഫീസ് ഉദ്ഘാടനത്തിന് പ്രതിപക്ഷം ഒന്നടങ്കമെത്തി; വിട്ടുനിന്ന് മമതയും കെസിആറും

ഡിഎംകെയുടെ ഡല്‍ഹി ഓഫീസ് ഉദ്ഘാടനത്തിന് പ്രതിപക്ഷം ഒന്നടങ്കമെത്തി; വിട്ടുനിന്ന് മമതയും കെസിആറും

ന്യൂഡല്‍ഹി: ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യത്തിന് ഊര്‍ജ്ജം പകര്‍ന്ന് ഡിഎംകെയുടെ ഓഫീസ് ഉദ്ഘാടന വേദി. ഡല്‍ഹിയിലെ പാര്‍ട്ടിയുടെ ഓഫീസ് തുറന്ന ചടങ്ങാണ് പ്രതിപക്ഷ നേതാക്കളുടെ ഒത്തുചേരലിന് വേദിയായത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയാകുകയും ചെയ്തു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവരാണ് ചടങ്ങിനെത്താതിരുന്നത്. ഇരുവരും വരാത്തതിന്റെ കാരണവും വ്യക്തമല്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃ സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിനെ അവരോധിക്കാനുള്ള നീക്കത്തില്‍ ഇരുവരും അസംതൃപ്തരാണെന്നാണ് സൂചന.

13 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് ഉദ്ഘാടന പരിപാടിയ്‌ക്കെത്തിയത്. പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കാറുള്ള സോണിയാ ഗാന്ധി കൃത്യ സമയത്തു തന്നെ വന്നു. സീതാറാം യെച്ചൂരി, ഡി. രാജ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, അധീര്‍ രഞ്ജന്‍ ചൗധരി, പി. ചിദംബരം, മഹുവ മൊയ്ത്ര തുടങ്ങി നേതാക്കളും ചടങ്ങിനെത്തി.

ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസിന് കൊണ്ട് സാധിക്കില്ലെന്ന നിലപാടുകാരാണ് മമതയും കെസിആറും. പലപ്പോഴും കോണ്‍ഗ്രസിനെയും ബിജെപിയെയും തൃപ്തിപ്പെടുത്തി നിലപാടെടുക്കുന്ന കെസിആറിന് സ്വന്തം പാര്‍ട്ടിയായ ടിആര്‍എസിന്റെ നിലനില്‍പ്പ് മാത്രമാണ് പ്രധാനം. തെലങ്കാനയില്‍ ബിജെപി കരുത്താര്‍ജിച്ച് വന്നതോടെയാണ് ബിജെപി ബദലെന്ന ആശയത്തിന് ചന്ദ്രശേഖര റാവുവും പിന്തുണ നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.