മോസ്‌ക്കുകളില്‍ നിന്ന് ലൗഡ്‌സ്പീക്കര്‍ ഉടന്‍ മാറ്റണം; ഇല്ലെങ്കില്‍ കടുത്ത നടപടിയെന്ന് രാജ് താക്കറെ

മോസ്‌ക്കുകളില്‍ നിന്ന് ലൗഡ്‌സ്പീക്കര്‍ ഉടന്‍ മാറ്റണം; ഇല്ലെങ്കില്‍ കടുത്ത നടപടിയെന്ന് രാജ് താക്കറെ

മുംബൈ: മോസ്‌ക്കുകളിലെ ലൗഡ്സ്പീക്കര്‍ നിരോധിക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മഹാരാഷ്ട്ര സര്‍ക്കാര്‍ മോസ്‌ക്കുകളിലെ ലൗഡ്സ്പീക്കര്‍ നീക്കം ചെയ്തില്ലെങ്കില്‍ മോസ്‌ക്കുകളുടെ മുന്നില്‍ ഹനുമാന്‍ ചാലീസ പാരായണം നടത്തുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി.

പ്രാര്‍ത്ഥന നടത്തുന്നതിന് എതിരല്ല. ഒരോരുത്തര്‍ക്കും വീടുകളില്‍ പ്രാര്‍ത്ഥിക്കാം. പക്ഷെ മോസ്‌ക്കുകളില്‍ ലൗഡ്സ്പീക്കര്‍ വച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കില്ലെന്ന് താക്കറെ വ്യക്തമാക്കി. മോസ്‌ക്കുകളിലെ ലൗഡ്സ്പീക്കര്‍ സര്‍ക്കാര്‍ നീക്കം ചെയ്യാത്ത പക്ഷം മോസ്‌ക്കുകളുടെ മുന്നില്‍ ലൗഡ്സ്പീക്കര്‍ വച്ച് തന്നെ ഹനുമാന്‍ ചാലീസ പാരായണം ചെയ്യും. ഇത് സര്‍ക്കാരിനുളള മുന്നറിയിപ്പാണെന്നും രാജ് താക്കറെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.