ഉക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ കൊടും ക്രൂരത; പത്തു വയസുള്ള പെണ്‍കുട്ടികളെ പോലും ബലാല്‍സംഗം ചെയ്ത് കൊന്നു തള്ളുന്നു

ഉക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ കൊടും ക്രൂരത; പത്തു വയസുള്ള പെണ്‍കുട്ടികളെ പോലും ബലാല്‍സംഗം ചെയ്ത് കൊന്നു തള്ളുന്നു

കീവ്: ഉക്രെയ്ന്‍ അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യം ചെയ്തു കൂട്ടുന്ന കൊടും ക്രൂരതയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു.

പത്തു വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ പോലും റഷ്യന്‍ സൈനികര്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നത്. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പല പെണ്‍കുട്ടികളുടെയും ജനനേന്ദ്രിയത്തിലും പിന്‍ഭാഗത്തും ആഴത്തിലുള്ള മുറിവുകളുണ്ട്.

ഉക്രെയ്ന്‍ പാര്‍ലമെന്റ് അംഗമായ ലെസിയ വാസിലേന്‍ക് ആണ് ചിത്രങ്ങള്‍ സഹിതം റഷ്യന്‍ സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള മനസു മരവിക്കുന്ന വിവരം പുറത്തു വിട്ടത്. റഷ്യന്‍ സൈനികര്‍ ഉക്രെയ്‌നില്‍ കൊള്ളയടിയും ബലാല്‍സംഗവുമായി അഴിഞ്ഞാടുകയാണെന്ന് ലെസിയ ആരോപിച്ചു.

പല സ്ത്രീകളുടെയും ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചതിന്റെയും മറ്റും അടയാളങ്ങളുണ്ട്. സ്വസ്തികയുടെ ആകൃതിയിലുള്ള പൊള്ളലുകളും സ്ത്രീകളുടെ ദേഹത്ത് കണ്ടെത്തി. ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട ശേഷം കൊന്നു കളഞ്ഞ ഒരു സ്ത്രീയുടെ ഫോട്ടോയും അവര്‍ ട്വീറ്റ് ചെയ്തു.

റഷ്യന്‍ സൈനികര്‍ നാട്ടിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നടത്തുന്ന റേഡിയോ സംഭാഷണങ്ങള്‍ പിടിച്ചെടുത്താണ് ഉക്രെയ്ന്‍ അധികൃതര്‍ കൗമാരക്കാര്‍ പോലും ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന വിവരം പുറത്തു വിട്ടത്.

രണ്ട് റഷ്യന്‍ സൈനികര്‍ നാട്ടിലുള്ളവരുമായി നടത്തുന്ന ഫോണ്‍ സംഭാഷണമാണ് ഇതിലുള്ളത്. ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോഴാണ്, മൂന്ന് ടാങ്കര്‍മാര്‍ ചേര്‍ന്ന് ഉക്രെയ്‌നിലെ കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തതായി ഇതിലൊരു റഷ്യന്‍ സൈനികന്‍ വെളിപ്പെടുത്തുന്നത്.

'ഇവിടെയുള്ള മൂന്ന് ടാങ്കര്‍മാര്‍ ചേര്‍ന്ന് ഒരു കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തു' എന്നാണ് റഷ്യന്‍ ഭാഷയില്‍ ഈ സൈനികന്‍ പറയുന്നത്. ആരാണത് ചെയ്തത് എന്ന് അപ്പുറത്തു നിന്നും ചോദ്യം വന്നപ്പോഴാണ് അത് നമ്മുടെ സൈനികരാണെന്ന് റഷ്യന്‍ സൈനികന്‍ പറയുന്നതെന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.