തിരുവനന്തപുരം: പാചകവാതക, ഇന്ധന വിലവര്‍ധനവിനെതിരെ രാജ്ഭവന് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്. ''വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ'' എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് മാർച്ച് നടത്തിയത്.
രാജ്യമൊട്ടാകെയും ഇന്ധന വില വര്‍ധനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് രാജ്ഭവന് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കാളവണ്ടിയിലാണ് രാജ്ഭവനിലേക്ക് എത്തിയത്.
മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം എം ഹസന് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.