ന്യൂയോര്‍ക്കില്‍ സ്‌കൂളിന് സമീപം വെടിവയ്പ്പ്; കൗമാരക്കാരനായ പ്രതി അറസ്റ്റില്‍

ന്യൂയോര്‍ക്കില്‍ സ്‌കൂളിന് സമീപം വെടിവയ്പ്പ്; കൗമാരക്കാരനായ പ്രതി  അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് സ്‌കൂളിനു സമീപം വെടിവെപ്പില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൗമാരക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. 17 കാരനായ ജെറമിയ റിയാനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ന്യൂയോര്‍ക്ക് പോലീസ് പ്രതിക്കുമേല്‍ ചുമതിയിട്ടുള്ളത്. പ്രതിയെ ഞായറാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് സൗത്ത് ബ്രോങ്ക്‌സ് എഡ്യൂക്കേഷണല്‍ കാമ്പസിന് പുറത്താണ് വെടിവെപ്പുണ്ടായത്. ആറു റൗണ്ട് വെടിയുതിര്‍ത്തു. ദിശതെറ്റിവന്ന വെടിയുണ്ട നെഞ്ചില്‍ തുളച്ചുകയറിയാണ് 16 കാരിയായ ആഞ്ജലിയ യാംബോയെ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു 16 വയസുകാരിക്കും 17 വയസുള്ള ആണ്‍കുട്ടിക്കും പരിക്കേറ്റു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു മൂവരും.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സ്‌കൂളിന് സമീപം നിലയുറപ്പിച്ചിരുന്ന പ്രതി മറ്റൊരാളുമായി ആംഗ്യം കാണിച്ച ശേഷമാണ് വെടിവയ്പ്പ് ആരംഭിച്ചത്. പ്രതിക്ക് ക്രിമനല്‍ പശ്ചാത്തലം ഇല്ലാ എന്നും വെടി ഉതിര്‍ക്കാനുണ്ടായ സാഹചര്യം പരിശോധിച്ചുവരികെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു.

വെടി ഉതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് ലഭിച്ചത് എവിടെ നിന്നെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തോക്കിന്റെ ഭാഗങ്ങള്‍ ഓണ്‍ലൈനിലായി വാങ്ങി വീട്ടിലിരുന്നു കുട്ടിയോചിപ്പിച്ചാണ് അക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇത്തരം തോക്കുകളില്‍ സീരിയല്‍ നമ്പറുകള്‍ ഉണ്ടായിരിക്കില്ല. അതിനാല്‍ തന്നെ തോക്ക് നിര്‍മിച്ച ഉറവിടം കണ്ടെത്താനും കഴിയില്ലെന്നു പോലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.