തിരുവനന്തപുരം: സിപിഎം നേതാവ് ടി എന്‍ സീമക്ക് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി. ഇതോടെ സീമക്ക് ഒരു ഡ്രൈവറെയും പ്യൂണിനേയും അനുവദിക്കും. മാര്‍ച്ച് 30ന് കൂടിയ മന്ത്രിസഭാ യോഗത്തിലാണ് ഇതിന് അനുമതി നല്‍കിയത്. ഏപ്രില്‍ നാലിനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം 1.82 ലക്ഷം രൂപയാണ്. 30,000 രൂപ ഗ്രേഡ് പേയും, ഡി.എ, അടിസ്ഥാന ശമ്പളത്തിന്റെ എട്ട് മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സ് (എച്ച്.ആര്‍.എ) ആയും ഇവര്‍ക്ക് ലഭിക്കും. കൂടാതെ ഫോണ്‍ റീചാര്‍ജ്, മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. കാര്‍, പേഴ്സണല്‍ സ്റ്റാഫ് എന്നിവരും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലെത്തുന്ന ആള്‍ക്ക് നല്‍കുന്നവയില്‍പ്പെടും.
നവകേരള കര്‍മ്മ പദ്ധതി കോ ഓര്‍ഡിനേറ്ററായ ടി.എന്‍ സീമയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിച്ചതോടെ പ്രതിമാസം 2.25 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ലഭിക്കുക. 18 ലക്ഷത്തോളം രൂപ എട്ടു മാസത്തെ ശമ്പള കുടിശികയായും ലഭിക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സീമയെ നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചത്.
ലൈഫ്, ആര്‍ദ്രം, ഹരിത കേരള മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകള്‍ കൂട്ടിച്ചേര്‍ത്താണ് നവകേരള കര്‍മ്മ പദ്ധതി രൂപികരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഹരിത കേരള മിഷന്‍ കോ -ഓര്‍ഡിനേറ്ററായിരുന്നു സീമ. മൂന്നുകോടി രൂപയോളമാണ് നാലു മിഷനും കൂടിയായി ശമ്പളയിനത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. കൂടാതെ രാജ്യസഭ എം.പിയായിരുന്ന സീമക്ക് എം.പി പെന്‍ഷനും ലഭിക്കും.
ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 25,000 രൂപയാണ് എം.പി പെന്‍ഷനായി ലഭിക്കുക. ഐ.എ.എസുകാര്‍ക്ക് മിനിമം 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുമ്പോഴാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം ലഭിക്കുന്നത്. കൂടാതെ അതത് കേഡറില്‍ ഒഴിവ് വരുന്ന മുറയ്ക്ക് മാത്രമാണ് ഐ.എ.എസുകാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നല്‍കാറുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.