മൊഹാലി: പഞ്ചാബില്‍ ഭരണത്തിലേറാന്‍ സഹായിച്ച സൗജന്യ വൈദ്യുതി വാഗ്ദാനം പാലിച്ച് പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള ആപ്പ് സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.
പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലഭ്യമായ കണക്കുകള്‍ പ്രകാരം, ഇളവ് നടപ്പായാല്‍ സംസ്ഥാനത്തെ 73.80 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളില്‍ 62.25 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പഞ്ചാബില്‍ ഇതിനകം തന്നെ വിവിധ വിഭാഗങ്ങളിലായി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 3998 കോടി രൂപയുടെ സബ്സിഡി നല്‍കുന്നുണ്ട്.
നിലവില്‍ കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി സൗജന്യമാണ്. കൂടാതെ, പട്ടികജാതി, പിന്നാക്ക-ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്.
എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുക എന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചാരണ അജണ്ടയായിരുന്ന വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കമിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.