ബീജിങ്: ഷാങ്ഹായിയില്‍ വീണ്ടും കോവിഡ് മരണം കൂടുന്നു. രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ കോവിഡ് മരണം ഉണ്ടാവുന്നത്. ഞായറാഴ്ച മൂന്ന് പേര്‍ മരിച്ചുവെന്നാണ് ഷാങ്ഹായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചത്. 89നും 91നും ഇടക്ക് പ്രായമുള്ളവരാണ് മരിച്ച മൂന്നു പേരുമെന്നും ചൈന വ്യക്തമാക്കി.
മാര്‍ച്ച് മധ്യത്തോടെ ജിലിന്‍ പ്രവശ്യയിലും കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. അന്ന് രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരു വര്‍ഷത്തിന് ശേഷം ചൈനയില്‍ കോവിഡ് മരണമുണ്ടായത് ജിലിന്‍ പ്രവിശ്യയിലായിരുന്നു. ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകളെ നിയന്ത്രണത്തിലാക്കിയതിന് ശേഷം ചൈനയിലുണ്ടാവുന്ന കോവിഡ് മരണമാണിത്.
ഷാങ്ഹായിയിലെ പ്രായമുള്ളവരെ പരിചരിക്കുന്ന രണ്ട് കേന്ദ്രങ്ങളില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം പടര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷാങ്ഹായിയില്‍ 25 മില്യണ്‍ ആളുകളെ ചൈന തുടര്‍ച്ചയായി കോവിഡ് പരിശോധനക്ക് വിധേയമാക്കുമ്പോഴും രോഗികളുടെ എണ്ണം കുറയുന്നില്ല. 22,000 പേര്‍ക്കാണ് ഞായറാഴ്ച നഗരത്തില്‍ കോവിഡ് ബാധിച്ചത്. വുഹാനൊപ്പം വലിയ രീതിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് നഗരങ്ങളിലൊന്നാണ് ഷാങ്ഹായ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.