മംഗളൂരു: മംഗളൂരുവിലെ തോക്കൂരില്‍ മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യടാങ്കില്‍ വീണ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മാലിന്യ സംസ്‌കരണ ടാങ്കിലേക്ക് വീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ച് പേര്‍ മരണപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ട അഞ്ച് പേരും ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്.
ബജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട തോക്കൂരിലെ ഉല്‍ക എല്‍.എല്‍.പി യൂണിറ്റില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികളില്‍ ഒരാള്‍ മാലിന്യ ടാങ്കിലേക്ക് വീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് ഏഴ് പേര്‍ കൂടി ടാങ്കില്‍ അകപ്പെടുകയായിരുന്നു. ഇവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ രാത്രിയും മറ്റുള്ളവര്‍ ചികിത്സയില്‍ ഇരിക്കെയുമാണ് മരണപ്പെട്ടത്.
പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.