വാഷിങ്ടണ്‍: പ്രകാശഗ്രഹങ്ങളായ ശനി, ചൊവ്വ, ശുക്രന്‍, വ്യാഴം, ബുധന്‍ എന്നിവ ഒരോ പാതയില്‍ അണിനിരക്കുന്ന അപൂര്‍വ്വ പ്രതിഭാസത്തിന് സൗരയൂഥം വേദിയാകുന്നു. ഏപ്രില്‍ 23 മുതല്‍ ജൂണ്‍ പകുതിവരെ വിവിധ ഘട്ടങ്ങളിലായി ഈ ഗ്രഹങ്ങള്‍ ചന്ദ്രന് പിന്നില്‍ അണിനിരക്കും.
ഏപ്രില്‍ 23 ന് ശനി, ചൊവ്വ, ശുക്രന്‍, വ്യാഴം എന്നിവയെല്ലാം ഉത്തരാര്‍ദ്ധഗോളത്തില്‍ ചക്രവാളത്തിന് മുകളില്‍ ദൃശ്യമാകും. അതിരാവിലെ ആകാശത്ത് ഈ പ്രതിഭാസം ദൃശ്യമാകും. ജൂണ്‍ പകുതിയോടെ ബുധന്‍ ഗ്രഹങ്ങളുടെ ഈ പരേഡില്‍ ചേരും.
ശുക്രന്‍, ചൊവ്വ, ശനി ഗ്രഹങ്ങള്‍ മാര്‍ച്ച് അവസാനം മുതല്‍ നേര്‍രേഖയില്‍ എത്തുന്നതിനുള്ള സഞ്ചാരപാതയിലാണ്. ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ ഭൂമിയില്‍ നിന്ന് കാണുമ്പോള്‍ ഈ ഗ്രഹങ്ങള്‍ തെക്കുകിഴക്കന്‍ പ്രഭാത ആകാശത്തില്‍ കാണാന്‍ കഴിയുമായിരുന്നു. ഏപ്രില്‍ പകുതിയോടെ വ്യാഴവും ഈ ഗണത്തിലേക്ക് ചേരും.
ഏപ്രില്‍ 23 ന് പുലര്‍ച്ചെ ചന്ദ്രന്റെ ഇടതുവശത്തായി ശനിയും ശനിയുടെ താഴെയായി ഓറഞ്ച് പൊട്ടുപോലെ ചൊവ്വയും ചൊവ്വയുടെ താഴെയായി ശുക്രനും ഏറ്റവും താഴെയായി വ്യാഴം ആകാശത്ത് പ്രത്യക്ഷപ്പെടും. ഇവയെല്ലാം നേര്‍രേഖയില്‍ പിന്നാലെയാകും കാണപ്പെടുക.
സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മുതല്‍ 45 മിനിറ്റ് വരെ ഗ്രഹങ്ങള്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും കൂടുതല്‍ ദൃശ്യമാകും. ബൈനോകുലറിന്റെ സഹായത്തോടെ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ കഴിയും. ഏപ്രില്‍ 29 വരെ ഈ പ്രതിഭാസം തുടരും. ജൂണ്‍ 10 ന് ബുധന്‍ ഈ രേഖയില്‍ വരുന്നതോടെ അഞ്ച് ഗ്രഹ വിന്യാസം സാധ്യമാകും.
ഈ ഗ്രഹ വിന്യാസങ്ങള്‍ അപൂര്‍വമല്ലെങ്കിലും പതിവായി സംഭവിക്കുന്നതല്ല. 2020 ല്‍ അഞ്ചു ഗ്രഹങ്ങള്‍ അണിനിരന്നിരുന്നു. 2016 ലും 2005 ലും ഈ പ്രതിഭാസം ഉണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.