ആരെയും ആകർഷിക്കും 'പൂമ്പാറ്റ വീട്'; വില 52 കോടി രൂപ

ആരെയും ആകർഷിക്കും 'പൂമ്പാറ്റ വീട്'; വില 52 കോടി രൂപ

ലോകത്ത് വെെവിധ്യമാര്‍ന്ന ഒട്ടനവധി വീടുകള്‍ നാം കാണാറുണ്ട്. വ്യത്യസ്‌തമായ നിറത്തിലും രൂപത്തിലുമുള്ള വീടുകള്‍ ആളുകള്‍ നിർമ്മിക്കാറുണ്ട്. ഇത്തരത്തില്‍ വേറിട്ടൊരു വീട് നിര്‍മ്മിച്ചിരിയ്ക്കുകയാണ് ഗ്രീസില്‍.

ഭീമന്‍ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ളതാണ് വീട്. പ്രധാന നിലയില്‍ മതിലില്ല എന്നതാണ് വീടിന്റെ പ്രത്യേകത. ഈ 'പൂമ്പാറ്റ വീട്' 6.78 മില്യണ്‍ ഡോളറിനാണ് (52 കോടി രൂപ) വില്‍പ്പനയ്‌ക്കെത്തിയത്.


അഞ്ച് കിടപ്പുമുറികള്‍, നാല് കുളിമുറികള്‍, ഒരു സ്വകാര്യ ബേസ്‌മെന്റ്, ഓപ്പണ്‍ പ്ലാന്‍ ലിവിംഗ് ഏരിയ, ഇന്‍ഡോര്‍ പൂള്‍ എന്നിവ വീട്ടിലുണ്ട്. ബട്ടര്‍ഫ്ലൈ പാറ്റേണുകളില്‍ കൃത്യത വരുത്താന്‍ സീലിംഗില്‍ ഓവല്‍ ആകൃതിയിലുള്ള ദ്വാരങ്ങള്‍ ഉപയോഗിച്ച്‌ ചിറകുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. 5,381 ചതുരശ്ര അടിയാണ് വിസ്‌തീര്‍ണം. മുകളിലത്തെ നിലയിലേക്ക് പോകുന്ന എലിവേറ്ററും ഉണ്ട്.

അകത്തളങ്ങള്‍ മുഴുവന്‍ വെള്ള നിറത്തിലാണ്. ഗ്രൗണ്ട് ഫ്ലോറിന് താഴെയുള്ള നിലയില്‍ ഒരു ഹോം തിയേറ്ററും മൂന്ന് കിടപ്പുമുറികളും മൂന്ന് അധിക ബാത്ത്റൂമുകളുമുണ്ട്. താഴത്തെ നിലയില്‍ കുളത്തിലേയ്‌ക്കും ഔട്ട്ഡോറിലേയ്ക്കും തുറക്കുന്ന ലിവിംഗ്, ഡൈനിംഗ് ഏരിയകള്‍ പൂമ്പാറ്റ വീടിനെ കൂടുതല്‍ മനോഹരമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.