ലക്‌നൗ: പെട്രോളിന്റെയും നാരങ്ങയുടെയും വില നാള്‍ക്കുനാള്‍ പുതിയ ഉയരങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം ചെറുനാരങ്ങ വില കൂടിയതിനെയും കച്ചവട തന്ത്രമാക്കി മാറ്റിയിരിക്കുകയാണ് വാരണാസിയിലെ കച്ചവടക്കാരന്‍. മൊബി വേള്‍ഡ് എന്ന ഷോപ്പ് ഉടമയാണ് മൊബൈല്‍ ഫോണോ അനുബന്ധ ഉപകരണങ്ങളോ വാങ്ങുന്നവര്‍ക്ക് നാരങ്ങയും പെട്രോളും സമ്മാനമായി നല്‍കുമെന്ന ബോര്‍ഡ് തൂക്കിയത്.
10,000 രൂപയ്ക്കു മുകളില്‍ ഉല്‍പന്നങ്ങള്‍ വാങ്ങിയാലേ സമ്മാനം നല്‍കുകയുള്ളൂ. രണ്ട് മുതല്‍ നാല് നാരങ്ങ വരെയാകും സമ്മാനമായി നല്‍കുക. പെട്രോളാണെങ്കില്‍ ഒരു ലിറ്ററും. സംഭവം എന്തായാലും ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതോടെ ആളുകളുടെ ഇടിച്ചു കയറ്റമാണെന്ന് ഷോപ്പ് ഉടമ പറയുന്നു.
രാജ്യത്ത് കുറച്ചു ദിവസമായി ചെറുനാരങ്ങ വില കുതിക്കുകയാണ്. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കിലോയ്ക്ക് 300 രൂപ വരെ ഉയര്‍ന്നു. കേരളത്തില്‍ 220 രൂപ മുതലാണ് വില്‍പന. വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വര്‍ധയ്ക്ക് കാരണം.
മൂപ്പെത്താത്ത പച്ച നാരങ്ങയ്ക്ക് കൊടുക്കണം കിലോയ്ക്ക് 180 രൂപ. മുന്‍പ് 20 രൂപയ്ക്ക് ഒരു കിലോ നാരങ്ങ കിട്ടുമായിരുന്നു. ഇപ്പോള്‍ ആ തുകയ്ക്ക് മൂന്ന് നാരങ്ങ തികച്ച് കിട്ടില്ല. നാരങ്ങയൊന്നിന് 8 മുതല്‍ 10 രൂപ വരെയാണ് വില. തമിഴ്നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.