എസ്.എം.സി.എ.അബ്ബാസിയ ഏരിയ മലയാള ഭാഷാ പഠനകേന്ദ്രത്തിലെ അദ്ധ്യാപകർക്ക് ഊഷ്‌മളമായ യാത്രയപ്പ് നൽകി

എസ്.എം.സി.എ.അബ്ബാസിയ ഏരിയ മലയാള ഭാഷാ പഠനകേന്ദ്രത്തിലെ അദ്ധ്യാപകർക്ക് ഊഷ്‌മളമായ യാത്രയപ്പ് നൽകി

കുവൈറ്റ് സിറ്റി: എസ്.എം.സി.എ. അബ്ബാസിയ ഏരിയായുടെ നേത്യത്വത്തിൽ നടത്തുന്ന മലയാള പഠനകേന്ദ്രത്തിലെ, പ്രധാനദ്ധ്യാപകൻ മാത്യു മറ്റം, അദ്ധ്യാപിക ഉഷ ജയ്സൺ എന്നിവർക്ക്  യാത്രയപ്പ് നൽകി. പ്രവാസികളായ കുട്ടികൾക്ക് മാതൃഭാഷാ പരിശീലനം നൽകുകയും അതുവഴി മലയാളത്തിന്റെ സംസ്ക്കാരവും പൈതൃകവും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുകയെന്ന ലഷ്യത്തോടുകൂടിയാണ് 1997 മുതൽ അംഗങ്ങളുടെ കുട്ടികൾക്കായി മലയാള ഭാഷാ പരിശീലന പരിപാടി എസ്.എം.സി.എ.യുടെ നേതൃത്വത്തിൽ വിവിധ ഏരിയകളിൽ ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനുള്ളിൽ പ്രവാസികളായ ധാരാളം കുട്ടികൾക്ക് മലയാള ഭാഷയിൽ പ്രാവീണ്യം നേടുവാനും കേരളത്തിൽ തന്നെ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്നതിനാവശ്യമായ ഭാഷാശേഷി നേടുന്നതിനും എസ്.എം.സി.എ പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. മാതൃഭാഷാ പരിശീലന സംവിധാനങ്ങൾ കുറവായിരുന്ന കാലഘട്ടത്തിൽ നിരവധി കുട്ടികളാണ് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തിയത്.

മലയാള ഭാഷാ പഠനകേന്ദ്രത്തിന്റെ തുടക്കം മുതൽ പ്രധാന അദ്ധ്യാപകനായി മാത്യു മറ്റം  പ്രവർത്തിച്ചുവരുന്നു. ഏതാനും വർഷങ്ങളായി ഉഷ ജയ്സൺ ടീച്ചറും മലയാള ഭാഷാപഠന കേന്ദ്രത്തിലെ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു.

മലയാള ഭാഷാ പരിശീലനത്തിൻ്റെ ആദ്യപടിയായി മധുര മലയാളം ക്ലാസ്സുകളും പിന്നീട് അതിൻ്റെ തുടർച്ചയായി തുടർപഠന ക്ലാസ്സുകളും കൂടാതെ കേരള സർക്കാർ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ എസ്.എം.സി.എ. സോണൽ ഓഫീസിനു കീഴിൽ വിവിധ സർട്ടിഫിക്കറ്റ് ഡിപ്ളോമാ കോഴ്സുകളും അബ്ബാസിയാ ഏരിയാ പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തപ്പെടുന്നു.

അബ്ബാസിയാ ഏരിയാ കൺവീനർ ജോസ് മത്തായിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.എം.സി.എ പ്രസിഡൻ്റ് ബിജോയി പാലാക്കുന്നേൽ, വൈസ് പ്രസിഡൻറ് ഷാജിമോൻ ഈരേത്തറ, ഏരിയാ സെക്രട്ടറി ബോബിൻ ജോർജ്, ജോയിൻ്റ് കൺവീനർ ജോഫി പോൾ, ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്മോൻ, ലിറ്റ്സി സെബാസ്റ്റ്യൻ, രാജേഷ് കൂത്രപ്പള്ളി , ടോം സെബാസ്റ്റ്യൻ ,ബോബി തോമസ്‌, അനീഷ് ഫിലിപ്പ്, ടോമി സിറിയക് എന്നിവർ ആശംസകൾ നേർന്നു.

മലയാള പഠനകേന്ദ്രത്തിൻറെ സ്നേഹോപഹാരം പ്രസിഡൻ്റ് ബിജോയ്‌ പാലാക്കുന്നേൽ, വൈസ് പ്രസിഡൻ്റ് ഷാജിമോൻ ഈരേത്ര എന്നിവർ കൈമാറി. പഠനകേന്ദ്രം അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ സംഘടനാ ഭാരവാഹികൾ കുടുംബാംഗങ്ങൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ റെജിമോൻ സേവ്യർ സ്വാഗതവും ട്രഷറർ ഫ്രാൻസീസ് പോൾ നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.