ഗുവഹാത്തി: അസം നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഗുവഹാത്തി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ വിജയം. ആകെയുള്ള 60 വാര്‍ഡുകളില്‍ 52 ലും ബിജെപി ജയിച്ചു കയറി. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് സംപൂജ്യരായി.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് കോണ്‍ഗ്രസിന് ഗുവഹാത്തി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഒരു സീറ്റ് പോലും കിട്ടാതെ പോകുന്നത്. അസമില്‍ സാന്നിധ്യമറിയിച്ച ആംആദ്മി പാര്‍ട്ടി ഒരിടത്ത് ജയിച്ച് അക്കൗണ്ട് തുറന്നു. ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് ആറിടത്ത് ജയിച്ചു. അസം ജാതീയ പരിഷത്ത് ഒരു വാര്‍ഡ് നേടി.
ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലവന്‍. പിസിസി പ്രസിഡന്റായി റിപുന്‍ ബോറ തൃണമൂല്‍ ചേര്‍ന്നതിന്റെ ഞെട്ടലിലായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.