ചോദ്യപേപ്പറിന് പകരം ഉത്തരപേപ്പര്‍; അന്തം വിട്ട് കേരള സർവകലാശാല വിദ്യാർത്ഥികൾ

ചോദ്യപേപ്പറിന് പകരം ഉത്തരപേപ്പര്‍; അന്തം വിട്ട് കേരള സർവകലാശാല വിദ്യാർത്ഥികൾ

തിരുവനന്തപുരം: പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരപേപ്പര്‍ നൽകി കേരള സർവകലാശാല. നാലാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്​​സി ഇ​ല​ക്​​ട്രോ​ണി​ക്സ്​ വിദ്യാര്‍ത്ഥികൾക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തരപേപ്പര്‍ നൽകിത്.

സംഭവം വിവാദമായതോടെ വിശദമായി അന്വേഷണം പ്രഖ്യാപിച്ച കോളേജ് അധികൃതര്‍ പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീസി​ല്‍ സം​ഭ​വി​ച്ച വീ​ഴ്ച​യാണ് കാ​ര​ണ​മെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ കൂടെ ഉത്തരപേപ്പറും തയ്യാറാക്കേണ്ടതുണ്ട്. അധ്യാപകന്‍ ഇത്തരത്തില്‍ അയച്ച പേപ്പറില്‍ ഉത്തരപേപ്പറാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

അതേസമയം പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റു​ടെ ഓഫീസില്‍ നിന്ന് സംഭവിച്ച വിവാദമായിട്ടും ഇത് തിരുത്താനോ മറ്റോ കോളേജ് അധികൃതര്‍ ശ്രമിച്ചിട്ടില്ല. പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യോ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.