കോണ്‍ഗ്രസിലേക്കില്ല; തന്നേക്കാള്‍ ആവശ്യം കരുത്തുറ്റ നേതൃത്വവും കൂട്ടായ പ്രവര്‍ത്തനവും: പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസിലേക്കില്ല;  തന്നേക്കാള്‍ ആവശ്യം കരുത്തുറ്റ നേതൃത്വവും കൂട്ടായ പ്രവര്‍ത്തനവും: പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരാനുള്ള ഹൈക്കമാന്‍ഡിന്റെ ക്ഷണം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നിരസിച്ചു. ഇതിന്റെ കാരണവും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ചേരാനും എംപവേഡ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമാകാനുമുള്ള കോണ്‍ഗ്രസിന്റെ ക്ഷണം പ്രശാന്ത് കിഷോര്‍ നിരസിച്ചെന്ന കാര്യം നേരത്തെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വ്യക്തമാക്കിയിരുന്നു.

എംപവേഡ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണവും തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള അഭ്യര്‍ഥനയും നിരസിച്ചെന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റില്‍ പറയുന്നു.

എന്റെ വിനീതമായ അഭിപ്രായത്തില്‍ ഞാന്‍ പാര്‍ട്ടിയിലേക്ക് പോകുന്നതിനേക്കാള്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം പാര്‍ട്ടിയിലെ ആഴത്തില്‍ വേരൂന്നിയ ഘടനാപരമായ പ്രശ്‌നങ്ങളെ പരിവര്‍ത്തനോന്മുഖമായ പരിഷ്‌കാരങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ഒരു നേതൃത്വവും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവുമാണെന്നും പ്രശ്ന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.