ഖാര്‍കീവ്: 'ഓരോ ദിവസവും ഞങ്ങളുടെ അവസാനമായിരിക്കാം എന്ന ആകുലതയില്‍ ജീവിക്കുമ്പോള്‍ ദൈവം മാത്രമാണ് ഞങ്ങളുടെ ഏക പ്രതീക്ഷ'-  ഖാര്‍കീവിന്റെയും സപോറോഷെയുടെയും സഹായ മെത്രാനായ ബിഷപ്പ് ജാന്‍ സോബില്ലോയുടെ വാക്കുകളാണിത്. 
 ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിലകൊള്ളുന്ന അവരുടെ പ്രീയപ്പെട്ട ഇടയനാണ് ബിഷപ്പ് ജാന്‍ സോബില്ലോ.
സാപോറോഷെയില്‍ ഏകദേശം 10,000 റഷ്യന്‍ സൈനികരും ധാരാളം സൈനിക ഉപകരണങ്ങളും ഉണ്ട്. ഞങ്ങള്‍ ഇതിനകം ഇവിടെ രൂക്ഷമായ ആക്രമണത്തിന് സാക്ഷ്യം വഹിച്ചു.  ഇനി വരാന്‍ പോകുന്നത് കൂടുതല്‍ ഭയാനകമായ ആക്രമണങ്ങളാണെന്ന് തങ്ങള്‍ക്കറിയാം. 
ഈ വിഷമഘട്ടത്തിലും തങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നത് പ്രാര്‍ത്ഥനയും ലോകത്തിന്റെ മുഴുവന്‍ ഐക്യദാര്‍ഢ്യവുമാണ്. ഉക്രെയ്‌ന് ലോകത്തിന്റെ  പ്രാര്‍ത്ഥന ആവശ്യമാണെന്നും  ബിഷപ്പ് ജാന്‍ സോബില്ലോ പറഞ്ഞു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍ കൂടിയാണ് കിഴക്കന്‍ ഉക്രെയ്ന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ഓരോ ദിവസവും ചിലപ്പോള്‍ തങ്ങളുടെ അവസാനത്തേതായിരിക്കുമെന്ന് അറിയാം. ദൈവമാണ് നമ്മുടെ ഏക പ്രതീക്ഷയെന്നും യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് കരുതുന്നില്ലെന്നും വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സങ്കീര്‍ണ്ണതകള്‍ ഉണ്ടെങ്കിലും സാപോറോഷെയില്‍ ഈസ്റ്റര്‍ താരതമ്യേന സമാധാന പരമായിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ ആക്രമണ ഭീഷണികള്‍ ഉണ്ടായിരുന്നതിനാല്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ ഒത്തുകൂടരുതെന്ന് റീജിയണല്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. 
അതിനാല്‍ വൈദികര്‍ വിശുദ്ധ കുര്‍ബാനയുടെ എണ്ണം വര്‍ധിപ്പിച്ചു. വളരെ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളില്‍ ആളുകള്‍ ഓണ്‍ലൈനായി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.