ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരായി നടക്കുന്ന വര്‍ഗീയ അക്രമണങ്ങളുമായ ബന്ധപ്പെട്ട് നൂറിലേറെ മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെയാണ് വിരമിച്ച 108 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കത്തയച്ചത്. വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമെന്നും അവര്‍ കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, ഡല്‍ഹി മുന്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍ തുടങ്ങി 108 പേരാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.
വര്‍ഗീയ ആക്രമണണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും പങ്കുണ്ട് എന്നത് ഭരണഘടനയ്ക്ക് തന്നെ ഭീഷണിയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ തീവ്രമായ വാക്കുകള്‍ പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭരണഘടനയെ അതിവേഗത്തില്‍ നശിപ്പിക്കപ്പെടുന്നതു കണ്ടു കൊണ്ടുള്ള രോഷവും വേദനയുമാണ് തുറന്ന് പറച്ചിലിന് തങ്ങളെ പ്രേരിപ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.