ചങ്ങനാശ്ശേരി : കൂത്രപ്പള്ളിയിൽ പൂവത്തുമ്മൂട്ടിൽ അന്നമ്മ ജോസഫ് ( കുട്ടിയമ്മ )93 നിര്യാതയായി. അന്തരിച്ച ജോസഫ് ജോസഫിന്റെ ( കുട്ടപ്പൻ ) ഭാര്യയായ പരേത മണിമല മുല്ല തലശ്ശേരിയിൽ കുടുംബാംഗമാണ്.
ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്റ്റലേറ്റ് അംഗവും ഖത്തർ സീറോ മലബാർ സമൂഹത്തിലെ വിശ്വാസ പരിശീലകനുമായ ജെയിംസ് ജോസഫ് , ജോസ്, ജിമ്മിച്ചൻ, തോമാച്ചൻ, ലൂസി, ടോമി, ലിസി, ജിജി എന്നിവർ മക്കളും പരേതയായ എൽസമ്മ മടുക്കയിൽ, സുമ പീലി കുഴിയിൽ, മോളി കൊച്ചുപറമ്പിൽ, ജെമിനി പൊട്ടനാനിയിൽ, പരേതനായ തോമസ്കുട്ടി ഐക്കുളം, ജെസ്സി ഉള്ളുരൂപ്പിൽ, ടോമിച്ചൻ പുൽപ്പേൽ , സോളി ഇടയാടിയിൽ എന്നിവർ മരുമക്കളുമാണ്.
മൃത സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10:30 ന് ഇടവക ദൈവാലയമായ കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടും. അന്നമ്മ ജോസഫിന്റെ നിര്യാണത്തിൽ ഖത്തർ സീറോ മലബാർ വിശ്വാസസമൂഹവും ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്റ്റലേറ്റും അനുശോചനം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.