ചുട്ടുപൊള്ളി രാജ്യ തലസ്ഥാനം; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ചുട്ടുപൊള്ളി രാജ്യ തലസ്ഥാനം; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ന്യുഡല്‍ഹി: കനത്ത ചൂടില്‍ ചുട്ടുപൊള്ളി ന്യുഡല്‍ഹി. ഇന്നത്തെ ഉയര്‍ന്ന താപനില റെക്കോര്‍ഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തില്‍ ചൂട് കനത്തതോടെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്.

ഈ വര്‍ഷം ഡല്‍ഹിയില്‍ ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയ ചൂട് സാധാരണ രേഖപ്പെടുത്തുന്ന താപനിലയേക്കാള്‍ ഉയര്‍ന്നതാണ്. തുടര്‍ച്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് ഉയര്‍ന്ന താപനില. ചൂട് കാരണം ഉച്ച സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നതും കുറഞ്ഞു.

നാളെ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം മെയ് രണ്ടിന് ശേഷം ചൂടിന് ആശ്വാസമായി നേരിയ തോതില്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡല്‍ഹിക്ക് പുറമെ, പഞ്ചാബ്, ഹരിയാന, ഓഡീഷ ചണ്ഡിഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്. വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.