ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സഹകരണം അടഞ്ഞ അധ്യായമായി മാറിയതോടെ പുതിയ നീക്കവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്. ഇന്ന് ട്വീറ്റിലൂടെയാണ് പുതിയ പദ്ധതി അദേഹം പ്രഖ്യാപിച്ചത്. ബിഹാര്‍ കേന്ദ്രമാക്കി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനമാണ് പ്രശാന്ത് നടത്തിയത്. ജന്‍ സുരാജ് എന്നു പേരിട്ടിരിക്കുന്ന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ സജീവമാകുകയാണ് ലക്ഷ്യമെന്നാണ് സൂചന.
'ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ 'റോളര്‍കോസ്റ്റര്‍' യാത്രയിലേക്ക് നയിച്ചു! യഥാര്‍ത്ഥ മാസ്റ്റേഴ്സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബിഹാറില്‍ നിന്നായിരിക്കും' പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
ബിഹാറിലെ ചില കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ നേരത്തെ അദ്ദേഹം നിതീഷ് കുമാറിനൊപ്പം പ്രവര്‍ത്തിച്ച് ജെഡിയു നേതൃത്വത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇത് അധിക കാലം നീണ്ടു നിന്നില്ല.
കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞ ശേഷം പ്രശാന്ത് കിഷോര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഇന്നലെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയില്‍ തൃണമൂലിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും മമത വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.