രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തിലധികം കേസുകള്‍

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തിലധികം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയാകുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3,157 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയാണ് കാണുന്നത്. ദിനംപ്രതി മൂവായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 26 രോഗികളാണ് മരിച്ചത്. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൊറോണയുടെ നാലാം തരംഗത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തില്‍ ആശ്വാസത്തിന് വക നല്‍കുന്ന സൂചനയാണ് ഐസിഎംആര്‍ വിദഗ്ധന്‍ സമീരന്‍ പാണ്ഡ നല്‍കുന്നത്.

ഇന്ത്യയില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് ഇതിനെ കൊറോണയുടെ നാലാം തരംഗമെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന്‍ പാണ്ഡ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.