റോക്കറ്റുകളെ ഭൂമിയിലേക്ക് തിരികെ ഇറക്കാന്‍ ഹെലികോപ്റ്റര്‍ കാച്ചിംഗ് സിസ്റ്റം

റോക്കറ്റുകളെ ഭൂമിയിലേക്ക് തിരികെ ഇറക്കാന്‍ ഹെലികോപ്റ്റര്‍ കാച്ചിംഗ് സിസ്റ്റം

കാലിഫോര്‍ണിയ: ഉപഗ്രഹവിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന റോക്കറ്റുകള്‍ ദിശതെറ്റി പതിക്കുന്നത് ഒഴിവാക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പിടിച്ചെടുക്കുന്ന രീതി നടപ്പാക്കി ബഹിരാകാശ റോക്കറ്റ് നിര്‍മാണ കമ്പനിയായ റോക്കറ്റ് ലാബ്. മാഹിയ ദ്വീപിലെ സ്വകാര്യ വിക്ഷേപണ സ്ഥലത്ത് നിന്ന് ബഹിരാകാശത്തേക്ക് അയച്ച റോക്കറ്റിനെ ഭീമന്‍ ഹെലികോപറ്ററിന്റെ സഹായത്തോടെ മടക്കയാത്രയില്‍ അകാശത്ത് വച്ചു തന്നെ പിടിച്ചെടുത്ത് നിയന്ത്രണ വിധേയമാക്കിയാണ് പുതിയ പരീക്ഷണം വിജയകരമാക്കിയത്.

റോക്കറ്റ് വിക്ഷേപണത്തില്‍ ഏറെ ഗുണപ്രദമായ ഘട്ടമായി ഇത് മാറുമെന്നും ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് റോക്കറ്റ് ലാബ് സീനിയര്‍ കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ മ്യൂറിയല്‍ ബേക്കര്‍ പറഞ്ഞു. മാത്രമല്ല ഇത്തരം റോക്കറ്റുകള്‍ തുടര്‍ വിക്ഷേപണത്തിനായി വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.

'ദേയര്‍ ആന്‍ഡ് ബാക്ക് എഗെയ്ന്‍' എന്ന് പേരിട്ട ദൗത്യത്തിനായി കോംപ്ലെക്‌സ് വണ്‍ എ എന്ന സ്വന്തം ബഹിരാകാശ പേടകമാണ് റോക്കറ്റ് ലാബ് ഉപയോഗിച്ചത്. മാഹിയാ ഉപദ്വീപിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന പേടകത്തെ 15 മിനിറ്റിന് ശേഷമുള്ള മടക്കയാത്രയില്‍ സിക്കോര്‍സ്‌കി എസ് -92 എന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പിടിച്ചെടുത്തു. പിന്നീട് ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി ഇറക്കി.

ഇത്തരത്തില്‍ ചെയ്യുന്നതുവഴി പേടകം ഭൂമിയിലോ കടലിലോ പതിച്ചുണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കാം. അതുകൊണ്ട് തന്നെ തുടര്‍ വിക്ഷേപണങ്ങള്‍ക്ക് ഈ പേടകം തന്നെ ഉപയോഗിക്കാം എന്ന നേട്ടവും ഉണ്ട്. അതി ശക്തമായ കടല്‍ ക്ഷോഭം ഉണ്ടാകുന്ന സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഹെലിക്കോപ്്റ്ററാണ് സിക്കോര്‍സ്‌കി എസ് -92.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.