ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കൂ; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇലോണ്‍ മസ്‌കിനെ ക്ഷണിച്ച് പൂനാവാല

ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കൂ; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇലോണ്‍ മസ്‌കിനെ ക്ഷണിച്ച് പൂനാവാല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌കിനെ ക്ഷണിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനാവാല. ടെസ്ലയുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള കാറുകള്‍ വലിയ തോതില്‍ ഉല്‍പാദിപ്പിക്കുന്നതിന് ഇന്ത്യയില്‍ നിക്ഷേപം നടത്താനാണ് പൂനാവാല ട്വിറ്ററിലൂടെ ടെസ്‌ല മേധാവിയെ ക്ഷണിച്ചത്.
മൈക്രോ ബ്ലോഗിങ് ആപ്പായ ട്വിറ്റര്‍ വാങ്ങാനുള്ള ശ്രമം തടസപ്പെട്ടാല്‍ ഇന്ത്യയിലേക്കു വരാനാണ് പൂനാവാല മസ്‌കിനോട് ആവശ്യപ്പെട്ടത്.

'ട്വിറ്റര്‍ വാങ്ങാനുള്ള നിങ്ങളുടെ നീക്കം എന്തെങ്കിലും കാരണവശാല്‍ നടന്നില്ലെങ്കില്‍ ആ മൂലധനം ഇന്ത്യയില്‍ നിക്ഷേപിക്കുക. ടെസ്ലയുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള കാറുകളുടെ വലിയ തോതിലുള്ള ഉല്‍പാദനം ഇവിടെ സാധ്യമാകും. നിങ്ങള്‍ നടത്തിയതില്‍ വച്ച് ഏറ്റവും മികച്ച നിക്ഷേപം ഇതായിരിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കാം' പൂനാവാല ട്വീറ്റ് ചെയ്തു.

ടെസ്ല, സ്‌പേസ് എക്‌സ് തുടങ്ങിയ കമ്പനികളുടെ മേധാവിയായ മസ്‌ക് 44 ബില്യണ്‍ ഡോളറാണ് ട്വിറ്ററിനായി വാദ്ഗാനം ചെയ്തത്. ട്വിറ്റര്‍ ബോര്‍ഡ് ഇത് അംഗീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പൂനാവാലയുടെ ക്ഷണം. ഇന്ത്യന്‍ വിപണിയില്‍ നോട്ടമിട്ടിരുന്നെങ്കിലും ഇറക്കുമതി തീരുവ കൂടതലായതിനാല്‍ അത് നടപ്പാക്കാനാകില്ലെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.

പൂനാവാല മാത്രമല്ല ടെസ്ല കാറുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യയിലേക്ക് മസ്‌കിനെ ക്ഷണിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ടെസ്ല സിഇഒയെ ഇന്ത്യയിലേക്കു ക്ഷണിച്ചവരുടെ പട്ടികയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.