ന്യൂഡല്‍ഹി: ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദവുമായി മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുറത്തുള്ള ആളാണെങ്കില്‍ മാത്രമേ സഹകരിക്കൂവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ടിആര്‍എസ് തുടങ്ങിയവരുടെ നിലപാട്. മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നവരെ മല്‍സരിപ്പിക്കാന്‍ സോണിയ ഗാന്ധിക്ക് സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായത് ചൂണ്ടിക്കാട്ടിയാണ് മമതയും കെജ്‌രിവാളും ചന്ദ്രശേഖര്‍ റാവുവുമൊക്കെ സമ്മര്‍ദം ശക്തമാക്കിയത്. കോണ്‍ഗ്രസിന് വെറും രണ്ട് സംസ്ഥാനത്ത് മാത്രമേ അധികാരമുള്ളുവെന്നാണ് അവരുടെ വാദം. ആംആദ്മി പാര്‍ട്ടിയും രണ്ടിടത്ത് ഭരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായത്തോട് യോജിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.
അതിനിടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി തുടങ്ങി കഴിഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ബിജെഡിയെയും ഒപ്പം നിര്‍ത്താമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 25 ന് അവസാനിക്കും. ജൂലൈ രണ്ടാം വാരം രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.