ഷാർജ: ഈദ് അവധി ദിനങ്ങളില്‍ എമിറേറ്റില്‍ റോഡ് അപകടങ്ങളില്‍ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷാർജ പോലീസ്. എന്നാല്‍ രണ്ട് ഗുരുതര അപകടങ്ങള്‍ റിപ്പോർട്ട് ചെയ്തു. 999 എന്ന എമർജന്‍സി നമ്പറിലേക്ക് 42,042 ഫോണ്‍കോളുകളാണ് ഏപ്രില്‍ 29 മുതല്‍ മെയ് 8 വരെ റിപ്പോർട്ട് ചെയ്തു. 901 എന്ന നമ്പറിലേക്ക് 3034 ഫോണ്‍കോളുകളും രേഖപ്പെടുത്തി. പളളികളിലും പാർക്കുകളിലും ഉള്‍പ്പടെ പോലീസ് സുരക്ഷ ശക്തമാക്കിയതിന്‍റെ ഫലമായാണ് അപകടങ്ങള്‍ കുറഞ്ഞതെന്ന് ഷാർജ പോലീസ് ഓപ്പറേഷന്‍സ് ഡിപാർട്മെന്‍റ് ഡയറക്ടർ കേണല്‍ ജാസിം ബിന്‍ ഹദ അല്‍ സുവൈദി പറഞ്ഞു.
എമർജന്‍സി നമ്പറുകളിലേക്ക് വന്ന ഫോണ്‍കോളുകളില്‍ ത്വരിത നടപടിയെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. എമിറേറ്റില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരങ്ങള്‍ തിരക്കും അപകടങ്ങളും കുറയ്ക്കുകയും ചെയ്തുവെന്ന് ഷാർജ പോലീസ് ട്രാഫിക് ആന്‍റ് പട്രോള്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണല്‍ ഒമർ ബോഗാനിം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.