ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം: അഞ്ചു ദിവസത്തിനുള്ളില്‍ ഭൂമിയോട് അടുക്കും; ആശങ്ക വേണ്ടെന്ന് നാസ

ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം: അഞ്ചു ദിവസത്തിനുള്ളില്‍ ഭൂമിയോട് അടുക്കും; ആശങ്ക വേണ്ടെന്ന് നാസ

ഫ്‌ളോറിഡ: 1,600 അടി ഉയരമുള്ള, ഏകദേശം മാന്‍ഹട്ടിലെ എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തേക്കാള്‍ രണ്ടിരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വളരെ വേഗത്തില്‍ അടുക്കുന്നതായി നാസ. അഞ്ചു ദിവസത്തിനുള്ളില്‍ ഇത് ഭൂമിയുടെ ഏറ്റവും അടുത്ത് എത്തും. പതിവായി നടക്കുന്ന പ്രതിഭാസമായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് നാസയിലെ ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

3.5 ദശലക്ഷലം മൈല്‍ അകലെയാണ് ഗ്രഹം ഇപ്പോഴുള്ളത്. മണിക്കൂറില്‍ 43,754 മൈലാണ് ഗ്രഹത്തിന്റെ സഞ്ചാരവേഗത. മെയ് 15 ന് ഇത് ഭൂമിയില്‍ നിന്ന് 1.2 ദശലക്ഷം മൈല്‍ അതായത് 1.93 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തൂടെ കടന്നുപോകും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കണക്കിലെടുക്കമ്പോള്‍ ഇത് അത്ര അടുത്താകില്ലെന്നും ശാസ്ത്രകാരന്മാര്‍ കരുതുന്നു.

2020 മെയ് മാസത്തിലും ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപം എത്തിയിരുന്നു. 1.7 ദശലക്ഷം മൈല്‍ അകലെയാണ് അന്ന് എത്തിയത്. ഭൂമിയെപ്പോലെ സൂര്യനെ ചുറ്റുന്ന ഗ്രഹമായതിനാല്‍ സാധാരണയായി രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇത് ഭൂമിക്കരികില്‍ എത്താറുണ്ട്. 2024 ലും ഇത് ഭൂമിക്കരികിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ട്.

1994 ഓഗസ്റ്റ് ഒന്‍പതിന് ഓസ്‌ട്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് ഒബ്സര്‍വേറ്ററിയില്‍ വച്ച് റോബര്‍ട്ട് മക്‌നോട്ട് എന്ന ശാസ്ത്രജ്ഞനാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. അതിനു ശേഷം പല തവണ ഈ ഗ്രഹം ഭൂമിക്കരുകിലൂടെ കടന്നുപോയിട്ടുണ്ട്.

ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ എന്നിവ ബഹിരാകാശത്തെ വലിയ പാറകളാണ്. അത് സൂര്യനെ ചുറ്റുകയും ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണം മൂലം ഇടയ്ക്കിടെ അവയുടെ ഭ്രമണപഥത്തില്‍ വ്യത്യാസം വരുകയും ചെയ്യുന്നു.

ഈ ബഹിരാകാശ പാറകള്‍ ഏതെങ്കിലും ഗ്രഹവുമായി കൂട്ടിയിടിക്കുമ്പോള്‍ അത് അസാധാരണ ദുരന്തത്തിന് ഇടയാകും. അതുകൊണ്ടാണ് 150 മീറ്ററിലധികം വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുമ്പോള്‍ പോലും അതീവ ഗൗരവത്തോടെ് നാസ കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.