കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പ്രഥമ ബംഗ്ലാ അക്കാഡമി പുരസ്‌കാരം സ്വന്തമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി. മമത പ്രഖ്യാപിച്ച അവാര്‍ഡ് മമതയ്ക്ക് തന്നെ നല്‍കിയതിനെതിരേ ബംഗാളിലെ സാഹിത്യകാരന്മാരും രംഗത്തു വന്നു. മുഖ്യമന്ത്രിക്ക് അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബംഗാളി എഴുത്തുകാരിയും നാടോടി സാംസ്‌കാരിക ഗവേഷകയുമായ രത്‌ന റാഷിദ് ബാനര്‍ജി അവാര്‍ഡ് തിരികെ നല്‍കി.
രവീന്ദ്ര നാഥ് ടാഗോറിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'കവി പ്രണം' പരിപാടിയിലാണ് സര്‍ക്കാര്‍ പുരസ്‌കാരം സമ്മാനിച്ചത്. സംസ്ഥാനത്തെ മികച്ച എഴുത്തുകാരുടെ സമിതിയാണ് മമതയുടെ പേര് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. മമത വേദിയിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
സംസ്ഥാനത്തെ മികച്ച എഴുത്തുകാരുടെ സമിതിയാണ് മമതയുടെ പേര് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് മന്ത്രിമാര്‍ പറഞ്ഞു. ബംഗാള്‍ സര്‍ക്കാരിന്റെ ഈ പ്രവൃത്തിയെ പരിഹസിച്ചു കൊണ്ട് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.