ആസ്തി 500 ബില്യൺ കടന്നു; ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആകാൻ ഒരുങ്ങി ഇലോൺ മസ്ക്

ആസ്തി 500 ബില്യൺ കടന്നു; ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആകാൻ ഒരുങ്ങി ഇലോൺ മസ്ക്

വാഷിങ്ടൺ : ലോകത്ത് അര ട്രില്യൺ ഡോളർ ആസ്തി നേടിയ ആദ്യ വ്യക്തിയായി മാറി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഫോർബ്‌സ് മാഗസിൻ്റെ റിയൽ ടൈം ബില്യണയേഴ്‌സ് ട്രാക്കർ പ്രകാരം നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇലോൺ മസ്ക്. അദേഹത്തിൻ്റെ ആകെ ആസ്തി ഇപ്പോൾ 500.1 ബില്യൺ ഡോളറാണ്.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവായ മസ്ക് 2024 ഡിസംബറിൽ 400 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യത്തെ മനുഷ്യനായി മാറിയിരുന്നു. ഒറാക്കിളിൻ്റെ സഹസ്ഥാപകനായ ലാറി എലിസൺ ആണ് രണ്ടാം സ്ഥാനത്ത്. ഇലോൺ മസ്കിൻ്റെ ആസ്തിയേക്കാൾ 150 ബില്യൺ ഡോളർ പിന്നിലാണ് അദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.