പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിനെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസ്

പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിനെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസ്

അബുദാബി: ലുലു ഗ്രൂപ്പിനെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ആന്റണി അൽബനീസ്. യുഎഇ സന്ദർശന വേളയിലാണ് ലുലു ഗ്രൂപ്പ് ചെയർമാനായ യൂസഫ് അലിയോട് ഓസ്ട്രേലിയയിൽ തങ്ങളുടെ ശൃംഖല തുടങ്ങാൻ ആവശ്യപ്പെട്ടത്. നിലവിൽ ഓസ്‌ട്രേലിയയിലെ സൂപ്പർ മാർക്കറ്റ് ഭീമന്മാരായ കോൾസിനും വൂൾവർത്തിനും ഒപ്പം മത്സരിക്കാനും ആവശ്യപ്പെട്ടു.

കർഷകരും വിതരണക്കാരുമായി നേരിട്ട് ബന്ധമുള്ള ലുലുവിന്‍റെ സേവനം ഓസ്‌ട്രേലിയക്ക് ഗുണകരമാവുമെന്ന് പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയൻ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും ലോജിസ്റ്റിസ്ക്സ് കേന്ദ്രങ്ങൾ വഴി മികച്ച തൊഴിലവസരമാണ് നൽകുന്നതെന്നും അദേഹം പറഞ്ഞു.

ഓസ്ട്രേലിയ - യുഎഇ സ്വതന്ത്ര വ്യാപാര കരാർ ഒക്റ്റോബർ ഒന്ന് മുതൽ നടപ്പാക്കുമെന്നും ഓസ്ട്രേലിയയുടെ സുപ്രധാന വ്യാപാര പങ്കാളിയായി യുഎഇ മാറുമെന്നും പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് വ്യക്തമാക്കി. ഓസ്ട്രേലിയയിൽ നിന്നുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് മിഡിൽ ഈസ്റ്റിലടക്കം ലുലു ലഭ്യമാക്കുന്നതെന്നും പ്രാദേശിക കർഷകർക്കും വിതരണകാർക്കും പിന്തുണ നൽകുക കൂടിയാണ് ലുലുവെന്നും ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

യുഎഇയിലെ ഓസ്‌ട്രേലിയൻ അംബാസഡർ റിദ്‌വാൻ ജാദ്വത്, ഓസ്ട്രേലിയയിലെ യുഎഇ അംബാസഡർ എ.എ. ഫഹദ് ഉബൈദ് മുഹമ്മദ്, ലുലു ​ഗ്രൂപ്പ് ഡയറക്റ്റർ ആൻഡ് ചീഫ് സസ്റ്റൈനബിളിറ്റി ഓഫിസർ മുഹമ്മദ് അൽത്താഫ്, ​ഗ്ലോബൽ ഓപ്പറേഷൻ ഡയറക്റ്റർ ഷാബു അബ്ദുൾ മജീദ്, ഡയറക്റ്റർ ഓഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്റ്റർ വി. നന്ദകുമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.